അച്ഛന്റെ സീന്‍ വന്നപ്പോള്‍ ഞാനും കൂട്ടുകാരും എണീറ്റ് നിന്ന് കൈയ്യടിച്ചു: കീര്‍ത്തി സുരേഷ്

ദേശീയ അവാര്‍ഡ് നേടിയതിന്റെ സന്തോഷത്തിലാണ് കീര്‍ത്തി സുരേഷ്. തെലുങ്ക് ചിത്രമായ മഹാനടിയാണ് കീര്‍ത്തിക്ക് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്. സൂപ്പര്‍ താരമായി കീര്‍ത്ത് തിളങ്ങുമ്പോള്‍ അച്ഛന്‍ സുരേഷ് കുമാര്‍ മലയാളത്തിലെ സൂപ്പര്‍ നടനായി മാറുകയാണ്. ഇതിനോടകം നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ സുരേഷ് കുമാര്‍ ശ്രദ്ധേയമായ വേഷം ചെയ്തു കഴിഞ്ഞു, നിര്‍മ്മാതാവ് എന്ന നിലയില്‍ നിന്ന് നടനിലേക്ക് സുരേഷ് കുമാര്‍ മാറിയപ്പോള്‍ അദ്ദേഹത്തിനുണ്ടായ മാറ്റങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് കീര്‍ത്തി.

കീര്‍ത്തിയുടെ വാക്കുകള്‍

Loading...

‘അച്ഛന്‍ നടനായപ്പോള്‍ എനിക്ക് ഒരിത്തിരി സന്തോഷം കൂടുതലാണ്. ‘രാമലീല’ ചെന്നൈയില്‍ വച്ചാണ് കണ്ടത്. അച്ഛന്റെ സീന്‍ വന്നപ്പോള്‍ ഞാനും കൂട്ടുകാരും എണീറ്റ് നിന്ന് കൈയ്യടിച്ചു. നടനായപ്പോള്‍ ചില മാറ്റങ്ങളും വന്നിട്ടുണ്ട്. ഒരു ദിവസം വീട്ടില്‍ ടെന്‍ഷനടിച്ച് നടക്കുന്നു. ഇടയ്ക്ക് ഫോണ്‍ വരുമ്‌ബോള്‍ ഏയ് ഡേറ്റില്ല എന്നൊക്കെ പറയുന്നുണ്ട്. ഇത് കേട്ട് എനിക്കും അമ്മയ്ക്കും ചിരി വന്നു. പണ്ട് നിര്‍മ്മാതാവിന്റെ ഭാഗത്ത് നിന്ന് ഞങ്ങളെ കളിയാക്കാറുണ്ടായിരുന്ന ആള്‍ രണ്ടു സിനിമയായപ്പോള്‍ അഭിനേതാക്കളെ പോലെ ചിന്തിക്കാന്‍ തുടങ്ങി. കീര്‍ത്തി സുരേഷ് ഒരു പ്രമുഖ മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

‘മഹാനടി’ എന്ന ചിത്രം നടിയെന്ന നിലയില്‍ വലിയ ഉത്തരവാദിത്വം നല്‍കുമ്‌ബോഴും താന്‍ ഇനിയും വാണിജ്യ സിനിമകളുടെ ഭാഗമാകുമെന്നും കീര്‍ത്തി പറയുന്നു.