ഡല്‍ഹിയില്‍ കേസുകളും മരണങ്ങളും കുറയുന്നു; ഡല്‍ഹിക്കാരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് കെജ്രിവാള്‍

ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ദില്ലി. ദിനംപ്രതി ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന കൊവിഡ് കേസുകളും മരണങ്ങളും വലിയൊരു ആശങ്ക തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയ അവസ്ഥയില്‍ നിന്നും ദില്ലി തിരിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ഡല്‍ഹിക്കാരെ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

നിലവില്‍ ഇപ്പോള്‍ ഡല്‍ഹിയിലെ ആക്ടീവ് കേസുകള്‍ 10,000 ത്തില്‍ താഴെയാണ്. രാജ്യത്തെ ആക്ടീവ് കേസുകളില്‍ ദില്ലി ഇപ്പോള്‍ 14 ാം സ്ഥാനത്താണ്. ദില്ലിയിലെ മരണവും 12 ലേക്ക് കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദില്ലിക്കാരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് കെജ്രിവാള്‍ പറഞ്ഞിരിക്കുന്നത്. നിങ്ങളുടെ ഡല്‍ഹി മോഡല്‍ ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ച ചെയ്യുകയാണ്. എന്നാല്‍ അലംഭാവം കാട്ടരുതെന്നും കൊവിഡിനെതിരെ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...