ഇതൊക്കെ കേട്ടാല്‍ ഏത് ജനമാണ് കൊതിക്കാത്തത്? ഡല്‍ഹിക്ക് കേജ്‌രിവാളും കൂട്ടരും നല്‍കുന്ന ഈ 10 ഓഫറുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നാമതും ആം ആത്മി തന്നെ അധികാരത്തില്‍ എത്തിയിരിക്കുകയാണ്. ബി ജെ പിക്കോ കോണ്‍ഗ്രസിനോ യാതൊരു റോളും അവിടെയില്ല. ബി ജെ പി നില മെച്ചപ്പെടുത്തിയെങ്കിലും യാതൊരു രക്ഷയും ഇല്ലാത്തത് കോണ്‍ഗ്രസിനായിരുന്നു. കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇക്കുറിയും വട്ട പൂജ്യം. ഇനി മറ്റൊരു പാര്‍ട്ടിക്കും പെട്ടെന്നൊന്നും ഡല്‍ഹി വിട്ടു കൊടുക്കില്ലെന്ന തീരുമാനത്തിലാണ് കെജ്രിവാള്‍ സര്‍ക്കാര്‍. സാധാരണക്കാരുടെ മനസറിഞ്ഞ് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തയ്യാറെടുക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളും കൂട്ടരും. തെരഞ്ഞെടുപ്പിന് മുന്നോടിയായി നല്‍കിയ പത്ത് ഉറപ്പുകളാണ് (10 ഗാരന്റീസ്) നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ കൂടിയ മന്ത്രിസഭയില്‍ കൈക്കൊണ്ട ആദ്യതീരുമാനം ഇവ നടപ്പാക്കാനുള്ള ആക്ഷന്‍ പ്‌ളാന്‍ കൈക്കൊള്ളലായിരുന്നു. മന്ത്രിസഭയുടെ ആദ്യ നൂറു ദിവസത്തിന് ഉള്ളില്‍ തന്നെ പ്ലാനിലുള്ള പദ്ധതികളുടെ ഗുണങ്ങള്‍ കിട്ടത്തക്ക വിധമായിരിക്കണം ആക്ഷന്‍ പ്‌ളാന്‍ തയാറാക്കേണ്ടത് എന്നാണ് കെജ്രിവാള്‍ മു്‌ന്നോട്ട് വെച്ചിരിക്കുന്ന കര്‍ശന നിര്‍ദേശം. യാതൊരു കാരണവശാലും കാട്ടിക്കൂട്ടല്‍ ആവുകയും ചെയ്യരുത്. സാധാരണ ജനങ്ങളെ ഏറ്റവും കൂടുതലായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. മാത്രമല്ല ഇതിനൊപ്പം നേരത്തെ നടപ്പാക്കിയ പദ്ധതികള്‍ പിന്തുടരുകയും ചെയ്യണം. പദ്ധതികള്‍ എന്തെങ്കിലും കാരണവശാല്‍ പാളുമെന്ന് തോന്നിയാല്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുകയും വേണം.

Loading...

എതിരാളികളോട് വാഗ്വാദത്തില്‍ ഏര്‍പ്പെട്ട് സമയവും ഊര്ജവും കളയാതെ പ്രവൃത്തിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കെജ്രിവാള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. അത് തന്നെ പിന്തുടരുകയാകും ഇനിയും ചെയ്യുക. എന്നാല്‍ പുതിയ സര്‍ക്കാരില്‍ വനിതകളെ ഉള്‍പ്പെടുത്താത്തിനെ ചൊല്ലി ചില കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നെങ്കിലും ഉത്തരവാദിത്തപ്പെട്ട ആരും പ്രതികരിച്ചിരുന്നില്ല. വിമര്‍ശിച്ചവരോട് പൊറുത്തിരിക്കുന്നു എന്നും ഡല്‍ഹിയുടെ വികസനത്തിന് രാഷ്ട്രീയം നോക്കാതെ പ്രവൃത്തിക്കുമെന്നുമാണ് സത്യപ്രതിജ്ഞാ വേളയില്‍ കേജ്‌രിവാള്‍ പറഞ്ഞത്.

കേജ്‌രിവാളിന്റെ 10 ഉറപ്പുകള്‍ ഇങ്ങനെ;
1. 24 മണിക്കൂറും സൗജന്യമായി വൈദ്യുതി 2.പൈപ്പ് വഴി 24 മണിക്കൂറും വെള്ളം. സൗജന്യമായി മാസം 20,000 ലിറ്റര്‍ വെള്ളം . 3. ഡല്‍ഹിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം. 4. എല്ലാവര്‍ക്കും ആധുനിക സൗജന്യ ചികിത്സ 5. സൗജന്യ സുരക്ഷിത യാത്ര. ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യം തുടരും. വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി. 6. അഞ്ചു വര്‍ഷം കൊണ്ട് യമുന ശുദ്ധീകരിക്കും. 7. സ്ത്രീ സുരക്ഷയ്ക്കായി ഓരോ കവലയിലും സുരക്ഷാ ഉദ്യോഗസ്ഥര്‍. ഒപ്പം സി സി ടി വി കാമറകളും 8. ഡല്‍ഹിയെ പച്ച പുതപ്പിക്കാന്‍ രണ്ട് കോടി മരങ്ങള്‍. 9. ഡല്‍ഹിയെ മാലിന്യ മുക്തമാക്കും. 10. തെരുവുകളില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് വീട്‌