നയാപൈസയില്ല, തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ സ​ഹാ​യി​ക്ക​ണ​മെ​ന്ന് കേ​ജ​രി​വാ​ള്‍

ഡ​ല്‍​ഹി : തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ പ​ണ​മി​ല്ലെ​ന്നും സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ഭ്യ​ര്‍​ഥി​ച്ച്‌ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ പാ​ര്‍​ട്ടി​ക്ക് പ​ണ​മി​ല്ലെ​ന്നും പൊ​തു​ജ​ന​ങ്ങ​ള്‍ സ​ഹാ​യി​ക്ക​ണ​മെ​ന്നും കേ​ജ​രി​വാ​ള്‍ ആ​ഭ്യ​ര്‍​ഥി​ച്ചു.ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷം ഡ​ല്‍​ഹി​യി​ല്‍ നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ പാ​ര്‍​ട്ടി​യു​ടെ പ​ക്ക​ല്‍ പ​ണ​മി​ല്ല.

ത​നി​ക്കു​വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പി​നെ ജ​ന​ങ്ങ​ളാ​ണ് നേ​രി​ടേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. അതേസമയം ബിജെപിക്കെതിരെയും കെജ്‌രിവാള്‍ ആരോപണം ഉന്നയിച്ചു. അ​ന​ധി​കൃ​ത കോ​ള​നി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു ന​ല്‍​കു​മെ​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ വാ​ക്ക് വി​ശ്വ​സി​ക്ക​രു​തെ​ന്നും കേ​ജ​രി​വാ​ള്‍ ഓ​ര്‍​മി​പ്പി​ച്ചു.ര​ജി​സ്റ്റ​ര്‍ ചെ​യ​തു ത​രു​ന്ന​തു​വ​രെ ആ​രെ​യും വി​ശ്വ​സി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Loading...

ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഈ ​കോ​ള​നി​ക​ളി​ല്‍ താ​ന്‍ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ക​യും റോ​ഡു​ക​ളും ഓ​ട​ക​ളും നി​ര്‍​മി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യം ഇ​വ​ര്‍ എ​വി​ടെ​യാ​യി​രു​ന്നെ​ന്നും കേ​ജ​രി​വാ​ള്‍ ചോ​ദി​ച്ചു.

2015ല്‍ ദില്ലിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ രാജ്യത്ത് ആദ്യമായി ഒരു ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലേറിയത്. കോണ്‍ഗ്രസിനത് വലിയ നാണക്കേടായി മാറി. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാവട്ടെ രാജ്യ തലസ്ഥാനത്ത് ഭരണമില്ല എന്നത് ക്ഷീണവുമാണ്

മുന്‍ ദില്ലി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ജനശ്രദ്ധ ഉണര്‍ത്തിയാണ് ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ അധികാരമേല്‍ക്കലും സംഭവിച്ചത്. 4 വര്‍ഷങ്ങള്‍ക്കിപ്പുറം അരവിന്ദ് കെജ്രിവാളിന്റെ ചുമലില്‍ താങ്ങിയാണ് പാര്‍ട്ടിയുടെ നില്‍പ്പ്. യുപിഎ സര്‍ക്കാരിന്റെ അഴിമതി ഉയര്‍ത്തിയാണ് മോദി അധികാരത്തിലേറിയത്. മോദിയുടെ വ്യക്തിപ്രഭാവം ഉപയോഗിച്ചാണ് 5 വര്‍ഷത്തിനിപ്പുറവും ബിജെപി തിരഞ്ഞെടുപ്പുകളെ നേരിടുന്നത്.

പാവപ്പെട്ടവരുടെ ഉന്നമനത്തിനും വിവരാവകാശ നിയമം പ്രാവർത്തികമാക്കുന്നതിനും നൽകിയ നേതൃത്തെ മാനിച്ച് 2006ൽ ഇദ്ദേഹത്തിന് മാഗ്സെസെ അവാർഡ് ലഭിച്ചിട്ടുണ്ട്. 2012ൽ ഇദ്ദേഹം ആം ആദ്മി പാർട്ടി രൂപീകരിക്കുകയും ഡൽഹിയിലെ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനോടു മത്സരിച്ച് 25,864 വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു

അഴിമതിക്കെതിരായ പോരാട്ടങ്ങളിലൂടെയാണ് അരവിന്ദ് കുമാർ കെജ്രിവാൾ എന്ന അരവിന്ദ് കെജ്രിവാൾ ദേശീയതലത്തിൽ ശ്രദ്ധേയനാകുന്നത്. 2006ൽ ഇൻകംടാക്‌സ്‌ വകുപ്പിലെ ജോയിന്റ്‌ കമ്മീഷണർ സ്ഥാനം രാജി വെച്ചാണ് അരവിന്ദ് കെജ്രിവാൾ ഇന്ത്യയിലെ രാഷ്ട്രീയ, പൊതു സമൂഹങ്ങളിലെ അഴിമതിക്കെതിരായ പോരാട്ടം തുടങ്ങിയത്. ഡെൽഹി കേന്ദ്രമാക്കി പരിവർത്തൻ എന്ന കൂട്ടായ്‌മ രൂപീകരിച്ചുകൊണ്ടാണ്‌ പൊതു പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. മദർ തെരേസയുടെ കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി, വടക്കു കിഴക്കൻ ഇന്ത്യയിലെ രാമകൃഷ്ണമിഷൻ, നെഹ്റു യുവകേന്ദ്ര എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിലെ അഴിമതിക്കെതിരെ ടെലിവിഷൻ ജേണലിസ്റ്റായ മനീഷ് സിസോദിയയുമായി ചേർന്ന് പരിവർത്തൻ എന്ന എൻ.ജി.ഒക്ക് രൂപം നൽകി.

മനീഷ് സിസോദിയ, അഭിനന്ദൻ സെഖ്രി എന്നിവരുമായി ചേർന്ന് പബ്ലിക് കോസ് റിസർച്ച് ഫൗണ്ടേഷൻ ആരംഭിച്ചു. 2006 ൽ രാജ്യമെമ്പാടും വിവരാവകാശ നിയമത്തെ കുറിച്ചു പ്രചാരണം നടത്തി. തദ്ദേശഭരണത്തിൽ കാര്യക്ഷമത ഉറപ്പുവരുത്തുക, വിവരാവകാശനിയമത്തിനായി പ്രചാരണം നടത്തുക എന്നിവയായിരുന്നു ഫൗണ്ടേഷന്റെ ദൗത്യങ്ങൾ. വിവരാവകാശ നിയമത്തിനുവേണ്ടിയും അതിന്റെ വ്യാപകമായ പ്രയോഗവൽകരണത്തിനുവേണ്ടിയും അരുണാ റോയിയോടൊപ്പം പ്രവർത്തിച്ചു.