ഖേൽ രത്ന ഇന്ന് പ്രഖ്യാപിക്കും, ടിന്റുവും, ദീപ പള്ളിക്കലും പട്ടികയിൽ

ദില്ലി: രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡും, അര്‍ജുന അവാര്‍ഡും ഇന്ന് പ്രഖ്യാപിക്കും. അത്‌ലറ്റ് ടിന്റു ലൂക്കയും, സ്‌ക്വാഷ് താരം ദിപിക പള്ളിക്കലും ഖേല്‍ രത്‌ന അവാര്‍ഡിന്റെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തുഴച്ചില്‍ താരം ബെറ്റി ജോസഫ്, അത്‌ലറ്റ് ഓപി. ജെയ്‌ഷെ എന്നിവര്‍ അര്‍ജുന അവാര്‍ഡിന്റെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി ഖേല്‍രത്‌ന അവാര്‍ഡിന്റെയും, അജിങ്കെ രഹാനെ അര്‍ജുന അവാര്‍ഡിന്റെയും സാധ്യത പട്ടികയില്‍ ഉണ്ട്. എസ്സ്‌കെ അഗാര്‍വാളിന്റെ അധ്യക്ഷതയില്‍ ഉള്ള സമിതി ആണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തുന്നത്.