കേരളീയ വിഭവങ്ങള്‍ തുടര്‍ന്നും റെയില്‍വേയില്‍ ലഭ്യമാക്കുമെന്ന് ഐ.ആര്‍.സി.ടി.സി.

കേരളീയ വിഭവങ്ങള്‍ ഒഴിവാക്കി പരിഷ്‌കരിച്ച റെയില്‍വേയുടെ പുതിയ മെനു പിന്‍വലിച്ചു. മാധ്യമ പ്രവര്‍ത്തകനായ ദീപു സെബാസ്റ്റ്യന്റെ ട്വീറ്റിന് മറുപടിയായാണ് റെയില്‍വേ മെനു പിന്‍വലിച്ച കാര്യം അറിയിച്ചത്. കേരളീയരുടെ ഭക്ഷണ ശീലത്തില്‍ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവ ഒഴിവാക്കിയത് സാംസ്‌കാരിക ഫാസിസം അല്ലേ എന്നായിരുന്നു ദീപു ട്വിറ്ററിലൂടെ റെയില്‍വേ അധികൃതരോട് ചോദിച്ചത്.

ഇതിനു മറുപടിയായിട്ടാണ് മുമ്ബ് വിതരണം ചെയ്ത എല്ലാ വിഭവങ്ങളും വീണ്ടും വിതരണം ചെയ്യുമെന്ന് ട്വീറ്റില്‍ റെയില്‍വേ വ്യക്തമാക്കിയത്.

Loading...

സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുത ലായി വിറ്റിരുന്ന അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നീ കേരളീയ വിഭവങ്ങളെയാണ് കഴിഞ്ഞ ദിവസം റെയില്‍വേ മെനുവില്‍ നിന്ന് ഒഴിവാക്കിയത്. ഇതിനു പുറമെ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ എന്നിവയും മെനുവില്‍ നിന്ന് റെയില്‍വേ പുറത്താക്കിയിരുന്നു. ഇതിനു പകരമായി സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവയാണ് പുതിയ മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

മെനുവില്‍ കേരള വിഭവങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചതായി ഹൈബി ഈഡന്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റിരുന്ന അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവയാണ് മെനുവില്‍ നിന്ന് പിന്‍വലിച്ചിരുന്നത്

റെയില്‍വേ വെജിറ്റേറിയന്‍ റിഫ്രഷ്മെന്റ് റൂമുകളിലെയും (വിആര്‍ആര്‍), റസ്റ്റോറന്റുകളിലെയും ഭക്ഷണ നിരക്ക് രണ്ടിരട്ടി കൂട്ടിയതിനു പുറമേയാണ് പുതിയ മെനുവില്‍ കേരളീയ വിഭവങ്ങള്‍ മിക്കതും പുറത്തായത്. നാരങ്ങാ വെളളം ഉള്‍പ്പെടെ പാനീയങ്ങളും സ്റ്റാളുകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു

മലയാളിയുടെ ഭക്ഷണ ശീലത്തില്‍ പ്രധാന ഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല പഴംപൊരി തുടങ്ങിയ സാധനങ്ങള്‍ മെനുവില്‍ നിന്ന് റെയില്‍വേ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹൈബി ഈഡന്‍ എംപിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുമാനം റെയില്‍വേ മാറ്റിയത്.

ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്;

നമ്മുടെ പഴം പൊരിയും പൊറോട്ടയും മീന്‍ കറി ഊണും ഇല്ലാതെ ട്രെയിന്‍ ഓടാന്‍ നമ്മള്‍ സമ്മതിക്കൂല…
ഐ.ആര്‍.സി.ടി.സി അധികൃതര്‍ രാവിലെ വീട്ടില്‍ വന്നിരുന്നു. മെനുവില്‍ കേരള വിഭവങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയതായി രേഖ മൂലം അറിയിച്ചു.