കേരളത്തിന് ഉടന്‍ എയിംസ് അനുവദിക്കണമെന്ന് നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി

Loading...

ന്യൂഡല്‍ഹി: കേരളത്തിന് ഉടന്‍ എയിംസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീതി ആയോഗ് ഭരണസമിതി യോഗത്തില്‍ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് എയിംസിന്റെ ആവശ്യകത ബോധ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശപ്രകാരം റബ്ബറിന് കേന്ദ്രം താങ്ങുവില പ്രഖ്യാപിക്കണം. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തണമെന്നും പിണറായി പറഞ്ഞു.

അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി വേഗത്തിലാക്കുന്നതിന് നൂതന ആശയങ്ങള്‍ പങ്കുവെക്കാന്‍ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മധ്യപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളോട് കൂട്ടായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചു.

Loading...