ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ചുമത്താന്‍ നിര്‍ദേശിച്ച സമിതിയില്‍ കേരളവും- നിര്‍മല സീതാരാമന്‍

പാക്കറ്റിലുള്ള അരിയും തൈരുമുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ചുമത്താന്‍ തീരുമാനിച്ചത് എല്ലാം സംസ്ഥാനങ്ങളും ഐകകണ്‌ഠ്യേനയാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍.കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ബിജെപിയിതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും തീരുമാനത്തെ അനുകൂലിച്ചു.

കര്‍ണാടക മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല സമിതിയില്‍ കേരളം, ബംഗാള്‍, രാജസ്ഥാന്‍, ഉത്തരപ്രദേശ്, ഗോവ, ബിഹാര്‍ എന്നി സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരായിരുന്നു അംഗങ്ങള്‍. ജിഎസ്ടി വരുന്നതിന് മുമ്പും സംസ്ഥാനങ്ങളില്‍ നികുതി ഈടാക്കിയിരുന്നു.

Loading...

ഇത് ഏകീകരിച്ചാണ് പാക്കറ്റില്‍ വരുന്ന വസ്തുക്കള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കിയത്. എന്നാല്‍ പാക്കറ്റില്‍ വിക്കാത്ത ഉത്പന്നങ്ങള്‍ക്ക് ഇത് ബാധകമല്ലായിരുന്നു ഇത് നികുതിചോര്‍ച്ചയ്ക്ക് കാരണമാക്കിയതിനലാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും നിര്‍മലാ സീതരാമന്‍ പറയുന്നു.

അതേസമയം തീരുമാനം പുനപരിശോധിക്കണമെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇത് വില വര്‍ധനവിന് കാരണമാകുമെന്ന് മുഖ്യമന്ത്രി പറയുന്നു.