കേരള അസ്സോസിയേഷ ൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്) യുടെ കളേഴ്സ് ഓഫ് ഇൻഡ്യ മെയ്‌ 30 ന്

കേരള അസ്സോസിയേഷ ൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്) യുടെ കളേഴ്സ് ഓഫ് ഇൻഡ്യ മെയ്‌ 30 ന്, ടിക്കറ്റ്‌ വില്പന ഉദ്ഘാടനം നിർവഹിച്ച് പദ്മശ്രീ ശോഭന.
ന്യൂജേഴ്‌­സി: കേരള അസ്സോസിയേഷ ൻ ഓഫ് ന്യൂജേഴ്‌­സിയുടെ ആഭിമുഖ്യത്തിൽ കളേഴ്സ് ഓഫ് ഇൻഡ്യ എന്ന  നൃത്ത സംഗീത സന്ധ്യയുടെ ടിക്കറ്റ്‌ വില്പനയുടെ  ഔപചാരിക ഉദ്ഘാടനം പദ്മശ്രീ ശോഭന നിർവഹിച്ചു,
ചടങ്ങിൽ കാൻജ് പ്രസിഡന്റ്‌ ജെ പണിക്കർ, കാൻജ് മുൻ പ്രസിഡന്റ്‌ ജിബി തോമസ്‌,  ട്രസ്ടീ ബോർഡ്‌ ചെയർപെർസണ്‍ ഷീല ശ്രീകുമാർ,പ്രോഗ്രാം കണ്‍വീനർ മാലിനി നായർ, കോ കണ്‍വീനർ സ്വപ്ന രാജേഷ്‌, കോ കണ്‍വീനർ നീന സുധീർ, ട്രസ്ടീ ബോർഡ്‌ മെംബർ രുഗ്മിണീ പദ്മകുമാർ, സണ്ണി വാലിപ്ലാക്കൽ, രാധ പണിക്കർ,ജോയിന്റ് സെക്രട്ടറി ജോസഫ്‌ ഇടിക്കുള  തുടങ്ങിയവർ  പങ്കെടുത്തു,coia2
മെയ്‌ 30 ശനിയാഴ്ച  വൈകിട്ട് 4:30 ന് വുഡ് ബ്രിഡ്ജ് ഹൈസ്കൂളിൽ വച്ച് നടത്തപ്പെടുന്ന കളേഴ്സ് ഓഫ് ഇൻഡ്യ എന്ന  നൃത്ത സംഗീത സന്ധ്യ, ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ  പ്രമുഖ നൃത്ത രൂപങ്ങൾ  ഒരു വേദിയിൽ  അവതരിപ്പിക്കാൻ കേരള അസ്സോസിയേഷ ൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്)  വേദി ഒരുക്കുമ്പോൾ  വൈവിധ്യം കൊണ്ട്  പ്രോഗ്രാം ജന ശ്രദ്ധ നേടുന്നു,
വിവധ നൃത്ത രൂപങ്ങൾ പ്രമുഖ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുമ്പോൾ പ്രമുഖ ഗായകരും പരിപാടിക്ക് മാറ്റ് കൂട്ടുവാൻ ഒത്തു ചേരുന്നു. എല്ലാ കലാസ്നേഹികളെയും ഈ പരിപാടിയിലേ ക്ക് സ്വാഗതം ചെയ്യുന്നതായി കണ്‍വീനർ മാലിനി നായർ, കോ കണ്‍വീനർ സ്വപ്ന രാജേഷ്‌, കോ കണ്‍വീനർ നീന സുധീർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. പ്രമുഖ റിയൽ എസ്റ്റേറ്റ്‌ ഗ്രൂപ്പ്‌ ആയ പബ്ലിക്‌ ട്രസ്റ്റ്‌ ആണ് പരിപാടിയുടെ ഒരു പ്രധാന  സ്പോണ്‍സർ,പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് :ജെ പണിക്കർ – 732-485-4710 ;മാലിനി നായർ –732-501-8647; or visit  kanj.org