ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും, ശോഭ സുരേന്ദ്രന് സീറ്റില്ല

ശോഭാ സുരേന്ദ്രനെ തഴഞ്ഞു ബിജെപി സ്ഥാനാര്‍ഥി പട്ടിക. കഴക്കൂട്ടത്തെക്ക് ശോഭയെ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരുന്നെങ്കിലും കെ സുരേന്ദ്രന്റെ രാജി ഭീഷണിയെ തുടര്‍ന്നാണ് ശോഭയെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് തീരുമാനിച്ചത്. കെ സുരേന്ദ്രന്‍ കോന്നിയിലും, മഞ്ചേശ്വരത്തും മത്സരിക്കും. നേമത്ത് കുമ്മനമാണ് സ്ഥാനാര്‍ത്ഥി. 112 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. കഴകൂട്ടം ഉള്‍പ്പെടെ 3 മണ്ഡലങ്ങള്‍ ഒഴിച്ചിട്ടുകൊണ്ടാണ് ബിജെപി സ്ഥാനാര്‍ധിപട്ടിക പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നിയിലും, മഞ്ചേശ്വരത്തും മത്സരിക്കും. ഇ ശ്രീധരന്‍ പാലക്കാടും നേമത്ത് കുമ്മനം രാജശേഖരനും, തൃശൂരില്‍ സുരേഷ്‌ഗോപിയും ,വട്ടിയൂര്‍ക്കാവില്‍ വി വി രാജേഷും മത്സരിക്കും.

കഴക്കൂട്ടം കൂടാതെ കൊല്ലവും കരുനാഗപ്പള്ളിയും ഒഴിച്ചിട്ടു .കഴക്കൂട്ടത്ത് കേന്ദ്രനേതൃത്വം പരിഗണിച്ച് ശോഭാ സുരേന്ദ്രന്റെ പേര് സംസ്ഥാന നേതൃത്വം വെട്ടിയത്തോടെ ശോഭ ചിത്രത്തിലില്ല. കഴക്കൂട്ടത്തിന് പുറമേ ശോഭ സുരേന്ദ്രന്റെ പേര് ഒരു മണ്ഡലത്തിലേക്കും പരിഗണിച്ചിട്ടില്ല. ശോഭാ സുരേന്ദ്രനെ മത്സരിപ്പിച്ചാല്‍ രാജി വെക്കുമെന്ന കെ സുരേന്ദ്രന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ശോഭയെ തഴഞ്ഞത്. ധര്‍മടത്ത് സി കെ പത്മനാഭനാണ് സ്ഥാനാര്‍ഥി .തൃപ്പൂണിത്തുറയില്‍ കെ എസ് രാധാകൃഷ്ണന്‍ ,കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം ഇരിങ്ങാലക്കുടയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ്, തിരുവനന്തപുരത്ത് നടന്‍ കൃഷ്ണകുമാര്‍ എന്നിവരാണ് മത്സരിക്കുക അതേ സമയം കോണ്ഗ്രസില്‍ നിന്നും രാജിവെച്ചു ബിജെപിയില്‍ ചേര്‍ന്ന പന്തളം പ്രതാപന്‍ അടൂരില്‍ മത്സരിക്കും. ഒഴിച്ചിട്ട സീറ്റുകളില്‍ കോണ്ഗ്രസില്‍ നിന്നും രാജിവെച്ചുവരുന്നവര്‍ മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല

Loading...