ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലും നികുതി വർദ്ധനവ് ഇല്ലാതെ ബജറ്റവതരണം പൂർത്തിയായി. കോവിടിന്റെ പ്രതിസന്ധി നീങ്ങിയതിനു ശേഷം മാത്രം നികുതി വർദ്ധനവ് ഉണ്ടാവുകയുള്ളു. കൊവിഡ് പ്രതിരോധത്തിനായി 20,000 കോടിയുടെ പാക്കേജ് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികൾ നേരിടാനാണ് 20000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപനം.
ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപ. ലിക്വിഡ് ഓക്സിജൻ പ്ലാന്റിന് 25 ലക്ഷം. 18 നു മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുന്നതിന് 1000 കോടി. പീഡിയാട്രിക് ഐ സി യു വാർഡ്കൾക്ക് 25 കോടി. കേരളത്തിന്റെ സ്വന്തം ഗവേഷണ കേന്ദ്രം തുടങ്ങും. ഏത്രയും വേഗം തന്നെ ഗവേഷണം ആരംഭിക്കും. ഇതിനായി 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു. അമേരിക്കൻ മോഡലിലുള്ള സെന്റർ ഡിസീസ് കോൺട്രോളിനു 50 ലക്ഷം.
ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കയ്യിലെ ത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകൾ, പലിശ സബ്‌സിഡികൾ എന്നിവയ്ക്കായി 8300 കോടിയും ലഭ്യമാക്കും.
കാർഷിക മേഖലക്ക് 1600 കോടി. താഴ്ന്ന പലിശക്ക് കാർഷിക വായ്‌പ അനുവദിക്കും.
പ്രാഥമിക സഹകരണ സംഘങ്ങൾക്ക് 2000 കോടി
തീരദേശ സംരക്ഷണത്തിന് 5300 കോടി. മൽസ്യ ബന്ധനത്തിൽ നവീകരണം കൊണ്ട് വരും.
കുടുംബശ്രീക്ക് 1000 കോടി രൂപയുടെ വായ്പ
നദിതീര സംരക്ഷണത്തിനായി 5300 കോടിയുടെ പദ്ധതി
ഓൺലൈൻ പഠനം മെച്ചപ്പെടുത്താനായി 10 കോടി. വിദ്യാർത്ഥികൾക്ക് 2 ലക്ഷം ലാപ്‌ടോപ്പുകൾ