സംസ്ഥാനത്തെ കോളേജുകൾ അടുത്ത മാസം തുറക്കും ;സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം; കൊവിഡിൽ അടച്ചിട്ട സംസ്ഥാനത്തെ കോളേജുകൾ തുറക്കാൻ തീരുമാനമായി. അടുത്ത മാസം 4 മുതൽ കോളേജുകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ ഉത്തരവിറക്കി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിനാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ പിജി ക്ലാസുകളും അടുത്തമാസം നാല് മുതൽ പ്രവർത്തിക്കാം. ബിരുദാനന്തര ബിരുദ ക്ലാസുകളിൽ മുഴുവൻ വിദ്യാർഥികൾക്കും ക്ലാസിലെത്താം.

മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകൾ 50 ശതമാനം വിദ്യാർത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താവുന്നതാണ്. അതേസമയം തന്നെ ഹോസ്റ്റലുകൾ, ലൈബ്രറികൾ, ലബോറട്ടറികൾ എന്നിവ തുറന്നുപ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച വിദ്യാർഥികൾക്കും വാക്‌സിനേഷൻ പൂർത്തിയാക്കിയ അധ്യാപകർക്കും കോളജുകളിൽ വരാനും അനുമതിയുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം ക്ലാസുകൾ പ്രവർത്തിക്കേണ്ടെതെന്നും നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികൾ ഉറപ്പാക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
buy office 2019 home and business

Loading...