6 സീറ്റുകളില്‍ കോണ്‍ഗ്രസിന് ഇപ്പോഴും അനിശ്ചിതത്വം;86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

6 സീറ്റുകളില്‍ അനിശ്ചിതത്വം നിലനിര്‍ത്തി 86 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. നേമത്ത് കെ മുരളീധന്‍ എം പി മത്സരിക്കും. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാടും തുടരും. കൊല്ലത് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നല്‍കിയപ്പോള്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിനെ തഴഞ്ഞു. വനിതകള്‍ക്ക് 10 ശതമാനം പോലും പ്രാതിനിധ്യം നല്‍കാത്ത പട്ടികയില്‍ പിസി വിഷ്ണുനാഥ്, കെസി ജോസഫ്, ടി സിദ്ധിഖ് എന്നിവരുടെയും പേരുകളില്ല.ഒരാഴ്ച നീണ്ട തിരക്കിട്ട ചര്‍ച്ചകള്‍ക്കെടുവിലും, ഗ്രൂപ്പുകള്‍ക്ക് അതീതമായുള്ള പട്ടികയോ, സമ്പൂര്‍ണ്ണ പട്ടികയോ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനായില്ല.

92 സീറ്റുകളില്‍ 6 എണ്ണത്തില്‍ അനിശ്ചിതത്വം നിലനിര്‍ത്തി 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കെ.പി.സി. അധ്യക്ഷന്‍ മുപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചത്നേമത്ത് കെ മുരളീധന്‍ എം പി മത്സരിക്കും,ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാടും തുടരും.കൊല്ലത്ത് ബിന്ദു കൃഷ്ണ മത്സരിക്കും.എതിര്‍പ്പുകള്‍ മറികടന്ന് കെ.ബാബുവാണ് തൃപ്പൂണിത്തുറയില്‍ ഇടം നേടിയത്. നിലമ്പൂര്‍, കല്പറ്റ, തവനൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, പട്ടാമ്പി എന്നി മണ്ഡലങ്ങളില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു.. കെ.സി ജോസഫ് ഒഴികെ 20 സിറ്റിംഗ് എംഎല്‍എ മാര്‍ വീണ്ടും മത്സരിക്ക്കും. ഇരിക്കൂറില്‍- സജിവ് ജോസഫ്. തൃശൂര്‍ -പദ്മജ വേണുഗോപാല്‍,കാഞ്ഞിരപ്പിള്ളി -ജോസഫ് വാഴയ്ക്കന്‍,മൂവാറ്റുപുഴ -മാത്യു കുഴല്‍ നാടന്‍ എന്നിവര്‍ മത്സരിക്കും. 9 വനിതകള്‍ക്ക് മാത്രമാണ് ഇത്തവണ അവസരം നല്കിയിട്ടുള്ളത്.

Loading...