Kerala News

കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷം; ജോസ് കെ മാണിയെ ചെയര്‍മാന്‍ ആക്കണമെന്ന് ഒരു വിഭാഗം; അതൃപ്തി അറിയിച്ച് സിഎഫ് തോമസ്

കോട്ടയം: കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. പിജെ ജോസഫ് വിഭാഗത്തിനെതിരെ പടയൊരുക്കവുമായി ജോസ് കെ മാണി വിഭാഗം. മാണിയുടെ മരണത്തെ തുടര്‍ന്ന ഒഴിവുവന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോസ് കെ മാണിയെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഒന്‍പത് ജില്ലാ പ്രസിഡന്റുമാര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ സിഎഫ് തോമസുമായി കൂടിക്കാഴ്ച നടത്തി. ചെയര്‍മാന്‍ സ്ഥാനവും പാര്‍ലമെന്ററി സ്ഥാനവും ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കാനാവില്ലെന്നും അറിയിച്ചതായാണ് സൂചന.

“Lucifer”

സിഎഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും ജില്ലാ പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഒന്‍പത് ജില്ലാ പ്രസിഡന്റുമാരുടെ നീക്കത്തില്‍ സിഎഫ് തോമസ് അതൃപ്തി അറിയിച്ചതായാണ് സൂചന. സിഎഫ് തോമസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജില്ലാ പ്രസിഡന്റുമാര്‍ ജോസ് കെ മാണിയുമായി കുടിക്കാഴ്ച നടത്തി.

പാര്‍ട്ടിയിലെ അധികാരസ്ഥാനങ്ങളെ ചൊല്ലി ഇരുവിഭാഗങ്ങളും സമവായ നീക്കങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. സിഎഫ് തോമസിനെ ചെയര്‍മാനാക്കണമെന്നും പിജെ ജോസഫിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കണമെന്നുതായിരുന്നു ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ജോസഫിന്റെ ആവശ്യത്തിന് മാണി വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതനീക്കവുമായി ജോസ് കെ മാണി രംഗത്തെത്തിയത്.

സംസ്ഥാന സമിതി യോഗം വിളിച്ചാല്‍ ജോസ് കെ മാണിയ്ക്കാണ് കൂടുതല്‍ പേരുടെ പിന്തുണ. നാല് ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണയാണ് ജോസഫിനുള്ളത്. ഇതിനോട് അനുകൂലമായ നിലപാടാണ് സിഎഫ് തോമസിനുമുള്ളത്. സമവായത്തിലെത്തിയില്ലെങ്കില്‍ പാലയിലെ ഉപതെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍ക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ പറയുന്നു

Related posts

ബിഎംഡബ്യു കാർ ഓടിച്ച് 3വയസുകാരൻ നടത്തുന്ന പ്രകടനം : വീഡിയോ വൈറലാകുന്നു

subeditor

ഇന്ത്യന്‍ വിമാനം റാഞ്ചി പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം… വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

subeditor5

ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അടക്കം മൂന്ന് കുട്ടികളെ ഉപേക്ഷിക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് പിടികൂടി

subeditor10

റോഡിലാകെ ‘2000 രൂപ നോട്ടുകള്‍’; ഓടിയെടുത്ത് നാട്ടുകാര്‍, നോട്ടായിരുന്നില്ല കോഫീഷോപ്പിന്റെ നോട്ടീസ്, ഒടുവിൽ കേസായി

subeditor5

അഖിലയുടെ പിതാവ് അശോകന്‍ ബിജെപിയില്‍ ചേര്‍ന്നു

subeditor10

ആർത്തവം എന്റെ ശരീര പ്രത്യേകതയാണ്‌, നിങ്ങൾ അതിനും നികുതി വാങ്ങരുത്- മോദിക്ക് സ്ത്രീകളുടെ ഹാഷ്ടാഗ്

subeditor

ബ്രെക്സിറ്റിലൂടെ നമുക്ക് നേട്ടം: ബ്രിട്ടനിലേക്ക് ഇന്ത്യക്കാർക്കും മലയാളികൾക്കും ഇനി കൂടുതൽ അവസരം

subeditor

ആരോഗ്യമേഖലയില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് മന്ത്രി; നിലവിലെ ചികിത്സാ പദ്ധതികള്‍ പഴയപടി തുടരും

താന്‍ ജയിലിലായാല്‍ കരാര്‍ നല്‍കിയിരിക്കുന്ന സിനിമകള്‍ക്ക് അത് നഷ്ടം ; സിനിമ മേഖലയില്‍ 50 കോടിയുടെ പ്രതിസന്ധിയുണ്ടാകും ; – ദിലീപ് പറയുന്നു

ആദ്യ തല മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി ചൈനയിൽ ഒരുക്കം;തളർന്ന ശരീരത്തിൽ നിന്നും തല മുറിച്ചെടുത്ത് ആരോഗ്യമുള്ള ഉടലിലേക്ക് പിടിപ്പിക്കും

subeditor

ന്യൂനമര്‍ദം അതിതീവ്രമാകുന്നു; കനത്തമഴയ്ക്കും കാറ്റിനും സാധ്യത

മുൻ ഐ.എസ് .ആർ .ഒ ചെയർമാൻ മാധവൻ നായർ ബി.ജെ.പിയിലേക്ക്.

subeditor