ര​ണ്ടി​ല ചി​ഹ്നം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ മ​ര​വി​പ്പി​ച്ചു, ജോ​സ് കെ. ​മാ​ണി​ക്ക് ടേ​ബി​ള്‍ ഫാ​ന്‍, ജോ​സ​ഫി​ന് ചെ​ണ്ട

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ ചി​ഹ്ന​മാ​യ ര​ണ്ടി​ല ചി​ഹ്നം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ മ​ര​വി​പ്പി​ച്ചു. ജോ​സ്, ജോ​സ​ഫ് പ​ക്ഷ​ങ്ങ​ള്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണു തീ​രു​മാ​നം.ര​ണ്ടി​ല ചി​ഹ്നം മ​ര​വി​പ്പി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ വി.​ഭാ​സ്ക​ര​നാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ചെ​ണ്ട​യും ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് ടേ​ബി​ള്‍ ഫാ​നു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഈ ​ചി​ഹ്ന​ങ്ങ​ള്‍ അ​നു​വ​ദി​ച്ച​തെ​ന്നാ​ണു സൂ​ച​ന. തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിലെ വിധിക്ക് വിധേയമായി മാത്രമേ ചിഹ്നം അനുവദിക്കാൻ സാധിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ വ്യക്തമാക്കി.

Loading...

രണ്ടില ചിഹ്നത്തിനായി ജോസഫ് വിഭാ​ഗവും ജോസ് വിഭാ​ഗവും അവകാശവാദം ഉന്നയിച്ചതോടെയാണ് രണ്ടില ചിഹ്നം മരവിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ വി.ഭാസ്കരൻ തീരുമാനിച്ചത്. ചിഹ്നം മരവിപ്പിച്ച സാ​ഹചര്യത്തിൽ ജോസഫ് വിഭാ​ഗവും, ജോസ് വിഭാ​ഗവും ആവശ്യപ്പെട്ട പ്രകാരമാണ് ചെണ്ടയും ടേബിൾ ഫാനും അനുവദിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ വാർത്താക്കുറിപ്പിൽ അറിയിച്ചു.