Kerala News

കെ എം മാണിയുടെ വിയോഗം: ഒഴിവ് വരുന്നത് 3 സ്ഥാനങ്ങള്‍.. പരിഗണനയില്‍ വരുന്നത് ഇവര്‍

കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയുടെ നിര്യാണത്തോടെ കേരള കോണ്‍ഗ്രസിന്റെ മുന്നില്‍ 3 ചോദ്യങ്ങള്‍ കൂടി. കെ.എം. മാണി വഹിച്ചിരുന്ന ചെയര്‍മാന്‍, നിയമസഭാ കക്ഷി നേതാവ് എന്നീ സ്ഥാനങ്ങളിലേക്കും പാലാ നിയമസഭാ സീറ്റിലേക്കും പകരക്കാരനെ കണ്ടെത്തണം. ജോസഫ്- മാണി വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ തീരുമാനങ്ങള്‍ നിര്‍ണായകമാകും.

“Lucifer”

സ്ഥാപക നേതാവ് കെ.എം. ജോര്‍ജ്, കെ. നാരായണക്കുറുപ്പ്, ഒ. ലൂക്കോസ്, ഇ. ജോണ്‍ ജേക്കബ്, കെ. വി. കുര്യന്‍, ജോര്‍ജ് ജെ. മാത്യു, വി.ടി. സെബാസ്റ്റ്യന്‍, പി. ജെ. ജോസഫ്, സി. എഫ്. തോമസ് എന്നിവരാണു കെ.എം. മാണിയുടെ മുന്‍ഗാമികള്‍. മുന്‍പും ചെയര്‍മാന്‍ സ്ഥാനം പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടുണ്ട്.
ഒരാള്‍ക്കു രണ്ടു സ്ഥാനം വേണ്ടെന്ന ഭേദഗതിയോടെയാണു സ്ഥാപക ചെയര്‍മാന്‍ കെ. എം. ജോര്‍ജ് സ്ഥാനം ഒഴിഞ്ഞത്. മന്ത്രി ആയതോടെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം കെ.എം. ജോര്‍ജ് ഉപേക്ഷിച്ചു. പിന്നീടു മന്ത്രിയായപ്പോള്‍ സി.എഫ്. തോമസും ചെയര്‍മാന്‍ സ്ഥാനം വിട്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പു പി.ജെ. ജോസഫ് പിളരുന്നതും ചെയര്‍മാന്‍ സ്ഥാനം ലഭിക്കാതെ വന്നപ്പോഴാണ്. നിലവില്‍ പി.ജെ. ജോസഫ് വര്‍ക്കിങ് ചെയര്‍മാനും സി.എഫ്. തോമസ് ഡപ്യൂട്ടി ചെയര്‍മാനും കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണി വൈസ് ചെയര്‍മാനുമാണ്. ഉപതിരഞ്ഞെടുപ്പിനു സമയം ഏറെയുണ്ട്. എന്നാല്‍ ചെയര്‍മാനെ ഉടന്‍ കണ്ടെത്തേണ്ടി വരും.

ജോസ് കെ. മാണി തന്നെ ചെയര്‍മാന്‍ സ്ഥാനത്തേക്കു വരണമെന്നാണു മാണി വിഭാഗം നേതാക്കളുടെ ആഗ്രഹം. അതേ സമയം മുതിര്‍ന്ന നേതാവെന്ന നിലയില്‍ ചെയര്‍മാന്‍ സ്ഥാനം വേണമെന്നു പി.ജെ. ജോസഫിന് ആഗ്രഹമുണ്ട്. ലോക്‌സഭാ സീറ്റിനു പകരമായി ചെയര്‍മാന്‍ സ്ഥാനം ജോസഫ് വിഭാഗം ആവശ്യപ്പെട്ടേക്കും.

ചെയര്‍മാന്‍ പോലെ തന്നെ നിര്‍ണായകമാണു നിയമസഭാകക്ഷി നേതാവായ ലീഡര്‍ സ്ഥാനവും. 54 വര്‍ഷം കെ.എം. മാണി നിലനിര്‍ത്തിയ പാലാ സീറ്റിലേക്ക് കരിങ്ങോഴയ്ക്കല്‍ കുടുംബത്തിനു പുറത്തു നിന്നു സ്ഥാനാര്‍ഥിയെ പരിഗണിക്കാന്‍ സാധ്യത കുറവ്. ജോസ് കെ. മാണിക്കു രാജ്യസഭയില്‍ 5 വര്‍ഷത്തിലേറെ കാലാവധിയുണ്ട്. മാത്രമല്ല സീറ്റ് ഒഴിഞ്ഞാല്‍ അടുത്ത സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം യുഡിഎഫിനു നിയമസഭയില്‍ ഇല്ലതാനും

Related posts

പാലക്കാട് പോത്തുണ്ടി ഡാം തുറക്കും; ജാഗ്രതാ നിര്‍ദേശം നല്‍കി

ഭൂമി പിടിച്ചെടുക്കാൻ ഉറപിച്ച് മോദി; സമരങ്ങളെ തകർക്കാൻ തീരുമാനം.

subeditor

പ്രസവത്തില്‍ മരിച്ച കുഞ്ഞിന്‍റെ കാലുകള്‍ ഒടിഞ്ഞിരുന്നു, കരള്‍ തകര്‍ന്ന നിലയില്‍; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

subeditor5

ഇന്ത്യ കോഫി ഹൗസില്‍ ചായയ്‌ക്കൊപ്പം കടിക്കാന്‍ ഇനി ദേശാഭിമാനി മാത്രം മതി , മറ്റു പത്രങ്ങള്‍ വേണ്ട

ഉപദേശകർ 6 എന്നും 8എന്നും പിണറായി, മറവിയോ കൃത്യതയില്ലാത്തതോ?

subeditor

മുസ്ലിം ലീഗ് സ്ഥാപകന്റെ നേതാവിന്റെ കൊച്ചുമകന്‍ ബി.ജെ.പിയിലേക്ക്

subeditor10

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ 18 മുതല്‍ പ്രവര്‍ത്തനസജ്ജമാകും

subeditor

ഈ അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ എ​ലി​പ്പ​നി മു​ന്ന​റി​യി​പ്പ്

sub editor

ഒടുവില്‍ തഴഞ്ഞ് രൂപത; ഫ്രാങ്കോ മുളയ്ക്കലിന് കേസ് നടത്താന്‍ പണം നല്‍കില്ല; ബിഷപ്പ് സ്വന്തം നിലയില്‍ പണം കണ്ടെത്തിക്കൊള്ളാന്‍ ജലന്ധര്‍ അഡ്മിനിസ്‌ട്രേറ്റര്‍

subeditor5

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന്; ഫലപ്രഖ്യാപനം 31ന്

ഓണ്‍ലൈന്‍ മദ്യവില്‍പനയുമായി കണ്‍സ്യൂമര്‍ഫെഡ്; ക്രഡിറ്റ് കാര്‍ഡുവഴി മൂന്നു ലിറ്റര്‍ വരെ ബുക്ക് ചെയ്യാം

subeditor

രാജ്യത്തെ ആദ്യ സൗജന്യ വൈ ഫൈ നഗരമായി മലപ്പുറം.

subeditor