അഞ്ച്-പത്ത് വര്‍ഷത്തിനുള്ളില്‍ കേരളം മറ്റൊരു അഫ്ഗാനിസ്താനായി മാറു൦; അല്‍ഫോണ്‍സ് കണ്ണന്താനം

അടുത്ത അഞ്ച്-പത്ത് വർഷങ്ങൾക്കുള്ളിൽ കേരളം മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്ന് ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തിൽ തീവ്രവാദം വളരുന്നതിന് യുഡിഎഫും എൽഡിഎഫും ഒരുപോലെ സംഭാവന നൽകുന്നുണ്ടെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. കേരളം വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു കണ്ണന്താന൦ പരാമർശം നടത്തിയത്.

‘കഴിഞ്ഞ 25 വർഷമായി കേരളത്തിലെ ചില മേഖലകളിൽ വലിയ തോതിൽ താലിബാൻവത്കരണം നടക്കുന്നുണ്ട്. അടുത്ത അഞ്ച് പത്ത് വർഷത്തിനുള്ളിൽ കേരളം മറ്റൊരു അഫ്ഗാനിസ്താനായി മാറും’, കണ്ണന്താനം പറഞ്ഞതായി എഎൻഐ ട്വീറ്റ് ചെയ്തു.

Loading...

കേരളത്തിലെ ജിഹാദി പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമൊരുക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കേരള ബിജെപി ജനറൽ സെക്രട്ടറി കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണന്താനത്തിന്റെ പ്രതികരണവും വന്നിരിക്കുന്നത്. പാലാ ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ജോസഫ് കല്ലറങ്ങാട്ട് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. പാലാ ബിഷപ്പ് പറഞ്ഞത് പ്രസക്തമാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. നാർക്കോട്ടിക് ജിഹാദിൽ സാധൂകരിക്കാവുന്ന തെളിവുകളുണ്ടെന്നും പാലാ ബിഷപ്പ് പറയുന്നത് കേരളം ചർച്ച ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.