സംസ്ഥാനത്ത് ഇന്ന് രണ്ട് കൊറോണ മരണം; മരിച്ചത് കാസർകോട് സ്വദേശി

കൊച്ചി: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊറോണ മരണം. കോഴിക്കോട്, കാസർഗോട്ട് സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് കക്കട്ടിൽ സ്വദേശി മരക്കാർ കുട്ടി (70) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കാസർഗോട്ട് ഉപ്പള സ്വദേശി വിനോദ് കുമാർ (40) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാസർകോട് ജില്ലയിൽ കൊറോണ രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും വലിയ വർധനവാണ് ഉണ്ടാകുന്നത്.15 ദിവസത്തിനുള്ളിൽ നടക്കുന്ന പതിനൊന്നാമത്തെ മരണമാണിത്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടാകുന്നവരാണ് ജില്ലയിൽ കൂടുതലും.

അതേസമയം സംസ്ഥാനത്ത് കൊറോണ വ്യാപനം തടയുന്നതിൽ എല്ലാവരുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായെന്ന് കടുത്ത വിമർശനവുമായി മുഖ്യമന്ത്രി രം​ഗത്തെത്തി. വിട്ടുവീഴ്ച്ച അനുവദിക്കില്ലെന്നും, പരാതികളുയർന്നാൽ കർക്കശ നടപടികളിലേക്ക് പോകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കർശന ക്വറന്റീൻ, സാാമൂഹിക അകലം എന്നിവ പാലിക്കുന്നതിൽ ഗൗരവം കുറയാനിടയാക്കി . ഗൗരവം കുറച്ചു കാണുന്നതിന് കാരണമായ തെറ്റായ സന്ദേശം ജനങ്ങളിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ട്രിപ്പിൾ ലോക്ക് ഡൗണിനിടയിലും തിരുവനന്തപുരത്തെ രോഗവ്യാപനം നാണക്കേടായെന്ന് മുഖ്യമന്ത്രി അവലോകന യോഗത്തിൽ പറഞ്ഞിരുന്നു.

Loading...

ആരോഗ്യവകുപ്പ് മന്ത്രി, സെക്രട്ടറി, മറ്റ് വകുപ്പു മന്ത്രിമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. കോവിഡ് അവലോകന യോഗങ്ങൾക്കപ്പുറത്ത് മുഖ്യമന്ത്രി പൊതുവേദിയിൽ പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചയിൽ വിമർശനമുന്നയിക്കുന്നത് ഇതാദ്യമായാണ്.