സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: മരിച്ചത് എറണാകുളം പെരുമ്പാവൂർ സ്വദേശി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളം പെരുമ്പാവൂർ പുല്ലുവഴി പൊന്നാമ്പിള്ളി ബാലകൃഷ്ണൻ നായർക്കാണ് (79) കൊവിഡ് സ്ഥിരീകരിച്ചത്. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇദ്ദേഹത്തിന്‍റെ മകനും കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. സമ്പർക്കത്തിലൂടെയാണ് ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇതോടെ ജില്ലയിലെ കൊവിഡ മരണങ്ങൾ മൂന്നായി. സംസ്ഥാനത്തെ 29ാം കൊവിഡ് മരണമാണിത്. ഇയാളുടെ സമ്പർക്ക പട്ടിക തയാറായിക്കൊണ്ടിരിക്കുകയാണ്. പെരുമ്പാവൂർ കോലഞ്ചേരി മെഡിക്കൽ മിഷനിലെ ജോലിക്കാർ നിരീക്ഷണത്തിൽ പോയി. രായമംഗലം പഞ്ചായത്തിൽ കൊവിഡ് അടിയന്തര യോഗം ചേർന്നു. ബാലകൃഷ്ണൻ ആദ്യമായി ചികിത്സ തേടിയ വളയൻചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് തത്കാലികമായി അടച്ചു.

Loading...

കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ രായമംഗലം പഞ്ചായത്തിൽ അടിയന്തര യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പ് ബാലകൃഷ്ണന്റെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്. ബാലകൃഷ്ണൻ ആദ്യം ചികിത്സ തേടിയ വളയന്‍ചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് താത്ക്കാലികമായി അടച്ചു. എറണാകുളം ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. അതേസമയം, സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നു എന്നുവേണം മനസ്സിലാക്കാനെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു. വളരെ അപകടകരമായ സാഹചര്യമാണിത്. ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ലെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ എബ്രഹാം വർ​ഗീസ്പറഞ്ഞു.