സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: ഇന്നലെ മരിച്ച തിരൂർ പുറത്തൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇന്നലെ മരിച്ച തിരൂർ പുറത്തൂർ സ്വദേശി അബ്ദുൾ ഖാദറിന് ( 70 ) കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ നിന്നെത്തിയ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. വീട്ടിൽ ക്വാറൻ്റീനിൽ കഴിയുന്നതിനിടെ പനി ബാധിച്ച് ആരോഗ്യനില വഷളാവുകയും പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ എത്തിയ രോഗികളിൽ നിന്ന് രോഗം ബാധിച്ചിരിക്കാം എന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഡോക്ടറുമായി അടുത്ത് സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി.

Loading...

പത്തനംതിട്ടയിൽ പതിമൂന്ന് കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടിക ഉയരുന്നത് കണക്കിലെടുത്താണ് കൂടുതൽ സ്ഥലങ്ങളെ കണ്ടെയ്ൻമെന്റ് സോണാക്കിയത്. ജൂലൈ 14 മുതൽ ഏഴു ദിവസേയ്ക്കണിത്. തിരുവല്ല മുനിസിപ്പാലിറ്റി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത്, കൊടുമൺ ഗ്രാമപഞ്ചായത്ത്, കൊടുമൺ ഗ്രാമപഞ്ചായത്ത്, കൊടുമൺ ഗ്രാമപഞ്ചായത്ത്, നാരങ്ങാനം ഗ്രാമപഞ്ചായത്ത്, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്, ചെറുകോൽ ഗ്രാമപഞ്ചായത്ത്, ചെറുകോൽ ഗ്രാമപഞ്ചായത്ത്, ചെറുകോൽ ഗ്രാമപഞ്ചായത്ത്, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്, കടപ്ര ഗ്രാമപഞ്ചായത്ത്, കടപ്ര ഗ്രാമപഞ്ചായത്ത് എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.