സം​സ്ഥാ​ന​ത്ത് 33 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 33 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് 11, തി​രു​വ​ന​ന്ത​പു​രം 6, ക​ണ്ണൂ​ർ 4, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, വ​യ​നാ​ട് 2 വീ​തം, കൊ​ല്ലം, കോ​ട്ട​യം, പാ​ല​ക്കാ​ട്, കാ​സ​ർ​ഗോ​ഡ് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

കേ​ര​ള​ത്തി​ൽ ഇ​ന്ന് 3,382 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 64 പേ​ർ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നും വ​ന്ന​വ​രാ​ണ്. 2,880 പേ​ർ​ക്ക് സ​മ്ബ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 405 പേ​രു​ടെ സ​മ്ബ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 6,055 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി.

Loading...

സം​സ്ഥാ​ന​ത്ത് 21 മ​ര​ണ​ങ്ങ​ൾ കൂ​ടി കോ​വി​ഡ് 19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,244 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ൾ എ​ൻ​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.
കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ: തി​രു​വ​ന​ന്ത​പു​രം പാ​പ്പ​നം​കോ​ട് സ്വ​ദേ​ശി​നി ജ​ഗ​ദ​മ്മ (75), ത​മ്ബാ​നൂ​ർ സ്വ​ദേ​ശി ജ​യ​രാ​ജ് (52), വ​ർ​ക്ക​ല സ്വ​ദേ​ശി അ​ലി അ​ക്ബ​ർ (86), ക​ല്ല​റ സ്വ​ദേ​ശി വി​ജ​യ​ൻ (60),ആ​ല​പ്പു​ഴ എ​ഴു​പു​ന്ന സൗ​ത്ത് സ്വ​ദേ​ശി​നി ഏ​ലി​ക്കു​ട്ടി ഫെ​ലി​ക്‌​സ് (74), ചേ​ർ​ത്ത​ല സ്വ​ദേ​ശി മു​കു​ന്ദ​ൻ (83), കോ​ട്ട​യം ആ​യം​കു​ടി സ്വ​ദേ​ശി എം.​സി. ചാ​ക്കോ (99), കോ​ട്ട​യം സ്വ​ദേ​ശി​നി പി.​എം. ആ​ണ്ട​മ്മ (76), മീ​ന​ച്ചി​ൽ സ്വ​ദേ​ശി ത​ങ്ക​പ്പ​ൻ നാ​യ​ർ (75),

എ​റ​ണാ​കു​ളം ആ​ലു​വ സ്വ​ദേ​ശി ഗം​ഗാ​ധ​ര​ൻ (69), അ​ങ്ക​മാ​ലി സ്വ​ദേ​ശി​നി ത​ങ്ക​മ്മ ദേ​വ​സി (80), തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി പു​ഷ്പ​ക​ര​ൻ (70), നെ​ല്ലു​വാ​യി സ്വ​ദേ​ശി അ​ന​ന്ത​രാ​മ​ൻ (75), മ​ണാ​ർ​കൊ​ടി സ്വ​ദേ​ശി​നി സ​ര​സ്വ​തി (62), വി​യ്യൂ​ർ സ്വ​ദേ​ശി നാ​രാ​യ​ണ​ൻ (71), മ​റ​ത്ത​ക്ക​ര സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​ൻ (65), ന​ട​ത്ത​റ സ്വ​ദേ​ശി വി​ജ​യ​രാ​ഘ​വ​ൻ (91),മ​ല​പ്പു​റം അ​തി​യൂ​ർ​കു​ന്ന് സ്വ​ദേ​ശി​നി മ​റി​യു​മ്മ (59), വ​ട​പു​രം സ്വ​ദേ​ശി മൊ​യ്ദീ​ൻ ഹാ​ജി (63), കോ​ഴി​ക്കോ​ട് ന​ല്ല​ളം സ്വ​ദേ​ശി​നി ബീ​പാ​ത്തു (75), പ​ന​ങ്ങാ​ട് സ്വ​ദേ​ശി ഉ​ണ്ണി നാ​യ​ർ (87) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.