സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 167 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 65 പേര്‍ വന്നു. സമ്പര്‍ക്കത്തിലൂടെ 35 പേര്‍ക്ക് രോഗം ബാധിച്ചു. രണ്ട് മരണവും ഇന്ന് സംഭവിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഫേസ്‍ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനം.

മഞ്ചേരി മെഡിക്കൽ കോളേജിൽ 82 വയസുള്ള മുഹമ്മദും കളമശ്ശേരി മെഡി. കോളേജിൽ 62 വയസുള്ള യുസഫ് സെയ്ഫൂദിനുമാണ് മരിച്ചത്. മുഹമ്മദ് സൗദിയിൽ നിന്നും വന്ന അ‍ർബുദ രോ​ഗിയാണ്. യൂസഫും നിരവധി രോ​ഗങ്ങൾക്ക് ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസവും സംസ്ഥാനത്ത് 200 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് വ്യാപനം തടയുന്നതിനായി ഇന്ന് രാവിലെ ആറ് മണി മുതൽ തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കുകയാണ്.

Loading...

രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ജില്ല തിരിച്ച്
മലപ്പുറം 35
കൊല്ലം 11
ആലപ്പുഴ 15
തൃശ്ശൂ‍ർ 14
കണ്ണൂ‍ർ 11
എറണാകുളം 25
തിരുവനന്തപുരം 7
പാലക്കാട് 8
കോട്ടയം 6
കോഴിക്കോട് 15
കാസ‍ർകോട് 6
പത്തനംതിട്ട 26‌
ഇടുക്കി 6
വയനാട് 8

രോഗമുക്തരായവരുടെ കണക്ക് ജില്ല തിരിച്ച്
തിരുവനന്തപുരം 7
കൊല്ലം 10
പത്തനംതിട്ട 27
ആലപ്പുഴ 7
കോട്ടയം 11
എറണാകുളം 16
തൃശ്ശൂ‍ർ 16
പാലക്കാട് 33
മലപ്പുറം 13
കോഴിക്കോട് 5
കണ്ണൂ‍ർ 10
കാസ‍ർകോട് 12