സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: ജൂലായ് 5ന് കുഴഞ്ഞ് വീണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരികരിച്ചു

തൃശ്ശൂ‌ർ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. അരിമ്പൂര്‍ സ്വദേശി വല്‍സലയാണ് മരിച്ചത്. ജൂലായ് 5നാണ് കുഴഞ്ഞ് വീണ് മരിച്ച നിലയിൽ വീട്ടമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് മുൻപെടുത്ത സാമ്പിളിന്‍റെ ഫലമാണ് പോസ്റ്റീവ് ആയത്.

കൊവിഡ് സ്ഥിരീകരിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഉണ്ടായിരുന്ന ബസ്സിൽ വത്സലയുടെ മകൾ യാത്ര ചെയ്തിരുന്നു. മകളുടെ നിരീക്ഷണ കാലാവധി ഇന്ന് അവസാനിക്കുകയാണ്. രോഗ ലക്ഷണമൊന്നും ഇവര്‍ക്ക് പ്രകടമായിരുന്നില്ല. എന്നാൽ ഇവരിൽ നിന്നാകാം വത്സലക്ക് രോഗം പിടിപെട്ടതെന്നാണ് നിഗമനം.

Loading...

അതേസമയം പോസ്റ്റ്മോര്‍ട്ടത്തിന് മുൻപെടുത്ത സാമ്പിളിന്‍റെ ഫലം വരും മുൻപാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അതുകൊണ്ട് തന്നെ കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെയായിരുന്നു സംസ്കാരം.