സംസ്ഥാനത്ത് 416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 112 പേര്‍ രോഗമുക്തി നേടി. 204 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഇന്ന് 123 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 35 ഐടിബിപി ജീവനക്കാര്‍, 1 സി.ഐ.എസ്.എഫ്, 1 ബി.എസ്.എഫ് ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രോ​ഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം -,129​ കൊല്ലം -28,​ ആലപ്പുഴ -50,​ പത്തനംതിട്ട -32,​ ഇടുക്കി -12,​ കോട്ടയം -7, എറണാകുളം -20,​ തൃശൂ‌ർ -,17​ പാലക്കാട് -28,​ മലപ്പുറം -41,​ കോഴിക്കോട് -12,​ വയനാട് -,​ കണ്ണൂർ -23,​ കാസർകോട് – 17

Loading...