സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 167 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 76 പേർക്ക് രോഗം സ്ഥിരീകരിച്ചു. 234 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഹെൽത്ത് വർക്കർമാർ, ഐടിബിപി, ബിഎസ്എഫ് രണ്ട് വീതവും, ഡിഎസ്‌സിയിൽ നിന്ന് നാല് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

ആലപ്പുഴയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 87 പേർക്കാണ് ഇന്ന് ജില്ലയിൽ കൊവിഡ്. ഇതിൽ 41 പേർക്ക് രോഗം സമ്പർക്കത്തിലൂടെയാണ്. പത്തനംതിട്ടയിൽ 54 പേർക്കും, മലപ്പുറത്ത് 51 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഇന്ന് പുതുതായി 16 പ്രദേശങ്ങൾ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ചേർത്തു. ഇതോടെ സംസ്ഥാനത്താകെയുള്ള ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 195 ആയി. 570 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 234 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തിയത്. 416 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 143 പേർക്കാണ് രോഗമുക്തി.

Loading...

143 പേരാണ് രോഗമുക്തി നേടിയത്. രണ്ട് പേർ കൊവിഡ് മൂലം മരണമടഞ്ഞു. തിരുവനന്തപുരത്ത് 66കാരനായ സെയ്ഫുദ്ദീനും എറണാകുളത്ത് 79 കാരനായ പികെ ബാലകൃഷ്ണനുമാണ് മരിച്ചത്. രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 76 പേരും സമ്പർക്കം മൂലം 234 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഐടിബിപി രണ്ട്, ബിഎസ്എഫ് രണ്ട്, ബിഎസ്ഇ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.2104 സാമ്പിളുകൾ 24 മണിക്കൂറിനിടെ പരിശോധിച്ചു.

ഇന്ന് രോഗമുക്തിനേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തിരുവനന്തപുരം ആറ്, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം ആറ്, ഇടുക്കി നാല്, എറണാകുളം മൂന്ന്,തൃശ്ശൂർ 17, പാലക്കാട് ഏഴ്, മലപ്പുറം 15, കോഴിക്കോട് നാല്, കണ്ണൂ ഒന്ന് -. 1.