സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 623 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ബാധിച്ചവരില്‍ 96 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 76 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് 432 പേര്‍ക്കാണ്. അതില്‍ ഉറവിടം അറിയാത്ത 37 പേരുണ്ട്. 9 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും 9 ഡിഎസ്‌സി ഉദ്യോഗസ്ഥര്‍ക്കും ഇന്നും രോഗം ബാധിച്ചു. സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയിയാണ് മരിച്ചത്. ഇന്ന് 196 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഇന്ന് കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം ജില്ല തിരിച്ച്

തിരുവനന്തപുരം 157
കാസർകോട് 74
എറണാകുളം 72
കോഴിക്കോട് 64
പത്തനംതിട്ട 64
ഇടുക്കി 55
കണ്ണൂർ 35
കോട്ടയം 25
ആലപ്പുഴ 20 പാലക്കാട് 19 മലപ്പുറം 18 കൊല്ലം 11
തൃശ്ശൂർ 5
വയനാട് 5

Loading...

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 11
കൊല്ലം 8
പത്തനംതിട്ട 19
കോട്ടയം 13
ഇടുക്കി 3
എറണാകുളം 1 തൃശ്ശൂർ 1
പാലക്കാട് 53
മലപ്പുറം 44 കോഴിക്കോട് 15 വയനാട് 1
കണ്ണൂർ 10
കാസർകോട് 17