സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 745 പേർ ഇന്ന് രോഗമുക്തരായി. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇന്ന് 483 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ 35 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്ത് നിന്ന് 75 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 91 പേർക്കും രോഗം ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ന് രണ്ട് മരണം സംഭവിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (85) എന്നിവരാണ് മരിച്ചത്.

Loading...

ഇന്നത്തെ രോഗബാധ ജില്ല തിരിച്ച്

തിരുവനന്തപുരം – 161
കൊല്ലം – 22
ആലപ്പുഴ – 30
പത്തനംതിട്ട – 17
കോട്ടയം -59
ഇടുക്കി -70
എറണാകുളം – 15
തൃശൂർ – 40
പാലക്കാട് -41
മലപ്പുറം – 86
കണ്ണൂർ – 38
കോഴിക്കോട് – 68
വയനാട് – 17
കാസർഗോഡ് – 38