സംസ്ഥാനത്ത് 1083 പേർക്ക് കൂടി കോവിഡ്‌ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1083 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 242 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 135 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 131 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 126 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 97 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 91 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 72 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 50 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 37 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 32 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 30 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 23 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 17 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ആഗസ്റ്റ് ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം കല്ലിയൂർ സ്വദേശി ജയനാനന്ദൻ (53), കോഴിക്കോട് പെരുവയൽ സ്വദേശി രാജേഷ് (45), ആഗസ്റ്റ് രണ്ടിന് മരണമടഞ്ഞ എറണാകുളം കുട്ടമശേരി സ്വദേശി ഗോപി (69), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 87 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Loading...

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 51 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 902 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 71 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 237 പേർക്കും, എറണാകുളം ജില്ലയിലെ 122 പേർക്കും, മലപ്പുറം ജില്ലയിലെ 118 പേർക്കും, കാസർഗോഡ് ജില്ലയിലെ 85 പേർക്കും, കോഴിക്കോട് ജില്ലയിലെ 78 പേർക്കും, ആലപ്പുഴ ജില്ലയിലെ 75 പേർക്കും, തൃശൂർ ജില്ലയിലെ 55 പേർക്കും, കണ്ണൂർ ജില്ലയിലെ 29 പേർക്കും, കൊല്ലം ജില്ലയിലെ 25 പേർക്കും, പാലക്കാട് ജില്ലയിലെ 23 പേർക്കും, കോട്ടയം ജില്ലയിലെ 22 പേർക്കും, പത്തനംതിട്ട ജില്ലയിലെ 17 പേർക്കും, വയനാട് ജില്ലയിലെ 16 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

16 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, കോഴിക്കോട് ജില്ലയിലെ 3, കാസർഗോഡ് ജില്ലയിലെ 2, വയനാട്, കണ്ണൂർ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആലപ്പുഴ ജില്ലയിലെ 35 ഐ.ടി.ബി.പി.ക്കാർക്കും, തൃശൂർ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാർക്കും, എറണാകുളം ജില്ലയിലെ 4 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1021 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 310 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 107 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 103 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 94 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 62 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 56 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 55 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 49 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 45 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 44 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 36 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 26 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 25 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 9 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,540 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 16,303 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,062 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,34,140 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,922 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1241 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,087 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 8,58,960 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7595 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.