സംസ്ഥാനത്ത് 1184 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 784 പേർ കൊവിഡ് രോ​ഗമുക്തി നേടി. രോ​ഗം സ്ഥിരീകരിച്ചത് 1184 പേർക്ക്. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.954 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 114 കേസുകളുടെ ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കരിപ്പൂർ വിമാനത്താവള അപകടത്തിൽ രക്ഷാ പ്രവർത്തനത്തിനും മറ്റും പങ്കെടുത്തവരെല്ലാം സ്വയം നിരീക്ഷണത്തിൽ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂർ ദുരന്തത്തിൽ പരിക്കേറ്റവരിൽ 23 പേർ ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. രാജമല ദുരന്തത്തിൽ അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരണം 48 ആയി. ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അടക്കം രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. വനപാലകരും ദ്രുതകർമ്മ സേനയും രക്ഷാ പ്രവർത്തനത്തിൽ സജീവമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Loading...

ഇന്നത്തെ കോവിഡ് കണക്ക് ജില്ല തിരിച്ച്

തിരുവനന്തപുരം 200
കൊല്ലം 41
പത്തനംതിട്ട 4
ആലപ്പുഴ 30
കോട്ടയം 40
ഇടുക്കി 10
എറണാകുളം 101
തൃശൂർ 40
മലപ്പുറം 255
പാലക്കാട്‌ 147
കോഴിക്കോട് 66
കണ്ണൂർ 63
വയനാട് 33
കാസർഗോഡ് 146