സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 608 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ മാത്രം 201 പേർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. സൗദിയിൽ നിന്നും വന്ന ആലപ്പുഴ സ്വദേശിയായ പ്രവാസി ഇന്ന് കൊവിഡ് രോ​ഗം ബാധിച്ചു മരിച്ചു.

സമൂഹവ്യാപനഭീതി ശക്തിപ്പെടുത്തി കൊണ്ട് പേർക്കാണ് ഇന്ന് 306 പേ‍‍ർക്ക് സമ്പർക്കം വഴി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ കൊവിഡ് രോ​ഗികളിൽ 26 പേരുടെ വൈറസ് ഉറവിടം വ്യക്തമല്ല എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു. ആകെ കൊവിഡ് ബാധിതരിൽ 130 പേർ വിദേശത്ത് നിന്നും വന്നവരാണ്. 68 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

Loading...

സംസ്ഥാനത്ത് ഇന്ന് രോഗബാധിതർ ജില്ല തിരിച്ച്

തിരുവനന്തപുരം 201
എറണാകുളം 70
മലപ്പുറം 58
കോഴിക്കോട് 58
കാസർഗോഡ് 44
തൃശൂർ 42
ആലപ്പുഴ 34
പാലക്കാട് 26
കോട്ടയം 25
കൊല്ലം 23
വയനാട് 12
കണ്ണൂർ 12
പത്തനംതിട്ട 3