സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിതീവ്രമാകും: നിലവില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിലവിൽ സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് എൽഡിഎഫ് തീരുമാനം. രണ്ടാഴ്ചകൂടി വിലയിരുത്തിയശേഷം ലോക്ക്ഡൗൺ വേണോ എന്നതിൽ തീരുമാനമെടുക്കാം. നിലവിലെ സാഹചര്യത്തിൽ സമ്പൂർണ ലോക്ക്ഡൗണിലേക്ക് പോകേണ്ടതില്ലെന്ന് ഇടതുമുന്നണി യോഗത്തിലെ തീരുമാനം.

സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളതെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അടുത്ത മാസം പകുതിയിൽ പ്രതിദിന രോഗബാധിതർ 15,000 ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമര പരിപാടികൾ മാറ്റിവയ്ക്കുന്നതിനും ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി.

Loading...

ഒക്ടോബർ പകുതിയോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിതീവ്രമാകുമെന്നാണ് മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ അറിയിച്ചിരിക്കുന്നത്. പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 15,000 വരെ ഉയരും എന്നാണ് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് ബാധ നിലവിൽ രൂക്ഷമാണെങ്കിലും അടുത്ത രണ്ടാഴ്ചത്തെ സ്ഥിതി കൂടി വിലയിരുത്തിയ ശേഷം ലോക്ക് ഡൗൺ ഏ‍ർപ്പെടുത്തുന്ന കാര്യം പരി​ഗണിച്ചാൽ മതിയെന്നാണ് മുന്നണി തീരുമാനം.

അതേസമയം കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ എൽഡിഎഫിൻ്റെ എല്ലാ സമരപരിപാടികളും മാറ്റിവച്ചതായി എൽഡിഎഫ് കൺവീന‍‍ർ എ.വിജയരാഘവൻ അറിയിച്ചു. കൊവിഡ് പിടിച്ചു കെട്ടാൻ സർക്കാ‍ർ നടത്തുന്ന ശ്രമങ്ങൾ പാഴാവാതിരിക്കാനാണ് ഈ തീരുമാനമെന്ന് വിജയരാഘവൻ വ്യക്തമാക്കി.