പ്രളയം സിനിമയാക്കാന്‍ സെറ്റിട്ടു, സംവിധായകന്റെ അമ്മ ഉള്‍പ്പെടെ അതേ ദുരിതാശ്വാസ ക്യാമ്പില്‍

പ്രളയം പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയ്ക്കായി സ്‌കൂളില്‍ തയ്യാറാക്കിയ സെറ്റ് ഇക്കുറി പ്രളയത്തില്‍ യഥാര്‍ത്ഥ ദുരിതാശ്വാസ ക്യാമമ്പായി. ‘വാട്ടര്‍ ലെവല്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി തയാറാക്കിയ സെറ്റില്‍ ഇപ്പോള്‍ 281 പേരാണുള്ളത്. ചാഴൂര്‍ സ്വദേശിയായ ജി വിഷ്ണുവാണ് ചിത്രത്തിന്റെ സംവിധായകന്‍.

വിഷ്ണുവിന്റെ അമ്മയും ഇപ്പോള്‍ ഇതേ ക്യാംപിലുണ്ട്. തൃശൂര്‍ ചാഴൂരിലെ ശ്രീനാരായണ മെമ്മോറിയല്‍ എച്ച്എസ്എസിലാണ് ക്യാംപ് പ്രവര്‍ത്തിക്കുന്നത്.

Loading...

അതേസമയം, പ്രളയബാധിതരെ രക്ഷപ്പെടുത്തുന്ന രംഗം ചിത്രീകരിക്കാനായി സ്‌കൂളില്‍ തയാറാക്കിയ ഹെലികോപ്റ്ററിന്റെ സെറ്റ് മഴ മൂലം നശിച്ചുപോയി.