കേരളത്തിൽ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 1400 കോടി നല്‍കി ജര്‍മനി

Loading...

തിരുവനന്തപുരം: കേരളത്തിൽ പ്രളയത്തില്‍ തകര്‍ന്ന പൊതുമരാമത്ത് റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ജര്‍മന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ ധന സഹായം. നിരവധി റോഡുകളാണ് പ്രളയത്തിന് ശേഷം സസ്ഥാനത്ത് താറുമാറായി കിടക്കുന്നത്.

1400 കോടി രൂപയുടെ സഹായമാണ് ജര്‍മന്‍ ഡെവലപ്മെന്റ് ബാങ്ക് നല്‍കുക.ഇത് സംബന്ധിച്ച കരാറില്‍ സംസ്ഥാന സര്‍ക്കാരും ജര്‍മന്‍ ഡെവലപ്‌മെന്റ് ബാങ്കും ഒപ്പുവെച്ചു.

Loading...

ഇതിനു പുറമെ 25 കോടി രൂപ സ്ഥാപന ശാക്തീകരണത്തിനും ശേഷി വര്‍ധനയ്ക്കുമായി ഗ്രാന്റായി നല്‍കും.വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളാണ് പ്രളയക്കെടുതി സാരമായി ബാധിച്ച ജില്ലകൾ.

അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ 31 റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കുക. 800 കിലോമീറ്റര്‍ ദൂരം ഇതില്‍ ഉള്‍പ്പെടുന്നു. കെ.എസ്.ടി.പിയാണ് പുനര്‍നിര്‍മാണം നടത്തുക. 2020 മെയ് മാസത്തില്‍ പ്രവൃത്തി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

പ്രളയദുരിതത്തിലായ സംസ്ഥാനത്തെ സഹായിക്കുന്നത് സംബന്ധിച്ച് കേരളവും കേന്ദ്രസര്‍ക്കാരും ജര്‍മനിയുമായി നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് കേരളം കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രത്തിനു കൈമാറിയിരുന്നു. ഒക്ടോബര്‍ 30ന് ജര്‍മന്‍ ബാങ്കും കേന്ദ്ര സര്‍ക്കാരും ലോണ്‍ എഗ്രിമെന്റ് ഒപ്പുവച്ചു. തുടര്‍ന്നാണ് സംസ്ഥാനവുമായി കരാര്‍ ഒപ്പുവെച്ചത്.

തോരാതെ പെയ്ത മഴയും വിവിധ അണക്കെട്ടുകളിൽ നിന്നുള്ള കുത്തൊഴുക്കും മണ്ണിടിച്ചിലും കേരളത്തിന്റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാക്കി. ഇത് കേരളത്തിലെ റോഡ്, ട്രെയിൻ ഗതാഗതത്തെയും അതുപോലെ വിമാന സർവീസുകളെയും സാരമായി ബാധിച്ചു.

നിരവധി റോഡുകൾ വെള്ളത്തിനടിയിലാവുകയും ഒലിച്ചുപോവുകയും ചെയ്തു. അതു പോലെ നിരവധി പാലങ്ങൾ തകരുകയും ചെയ്തു. തിരുവനന്തപുരം-ഷൊർണൂർ റൂട്ടിലും കോഴിക്കോട്-ഷൊർണ്ണുർ റൂട്ടിലും ട്രെയിൻ സർവിസ് നിർത്തി വെക്കേണ്ടി വന്നു.

വെള്ളപ്പൊക്കത്തെത്തുടർന്ന് ഏകദേശം രണ്ട് ആഴ്ചയോളം അടച്ചിട്ടിരുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആഗസ്റ്റ് 29 ബുധനാഴ്ചയോടെ പ്രവർത്തനസജ്ജമാകുകയും ഒരു ആഭ്യന്തര വിമാനം 2 മണിയോടെ പറന്നിറങ്ങുകയും ചെയ്തു. സിയാലിൻറെ ആകെ നഷ്ടം 300 കോടിയാണെന്നു കണക്കാക്കിയിരിക്കുന്നു.

2019 ഓഗസ്റ്റ് മാസം തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2019-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി.

നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.

2018 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായായി വൻനാശനഷ്ടമുണ്ടാക്കിയിരുന്നു., അതിൽ 450 ൽ അധികം ആളുകൾ മരിക്കുകയും ചെയ്തിരുന്നു.

2019 ഓഗസ്റ്റ് 12 ലെ കണക്കനുസരിച്ച് കേരള സംസ്ഥാനത്തൊട്ടാകെയുള്ള വെള്ളപ്പൊക്കത്തിൽ 91 പേർ മരിച്ചിരുന്നു. 2019 ഓഗസ്റ്റ് 19ലെ കണക്കനുസരിച്ച് കേരള സംസ്ഥാനത്ത് വെള്ളപ്പൊക്കം മൂലം 121 പേർ മരിച്ചു.

ഓഗസ്റ്റ് 8 നും 19 നും ഇടയിൽ 1,789 വീടുകൾ പൂർണമായും തകർന്നതായും ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം 14,542 ആണെന്നും കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.