കേരളത്തിന് കൈത്താങ്ങായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി… വലിയ മനസെന്ന് പിണറായി

Loading...

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്ന് കരകയറുന്ന മലയാളികൾക്ക് കൈത്താങ്ങായി
കേരളത്തിൽ വെച്ച് കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരി. തന്റെ വരുമാനത്തിൽ നിന്ന് ഒരു പങ്കാണ് യുവതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുന്നത്.

സമാനതകൾ ഇല്ലാത്ത അനുഭവം എന്നാണ് ഇലിസയുടെ സഹായത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികൾക്കാകെ ആത്മവിശ്വാസം നൽകും

Loading...

ഈ വിഷമമേറിയ അവസ്ഥയിൽ കേരളീയർക്കൊപ്പമെന്ന സന്ദേശത്തോടെയാണ് ഇലിസ് സർക്കോണ എന്ന യുവതി കേരളത്തിന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയത്. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു.