പ്രിയപ്പെട്ട മോദി സാറേ..ഞങ്ങൾ മൃഗങ്ങളല്ല, മനുഷ്യരായി കാണൂ..നിലവിളിയോടെ ജനങ്ങൾ

ഞങ്ങൾ ഉടുത്ത തുണി മാറിയിട്ട് ഒരാഴ്ച്ചയാകുന്നു. വീടില്ല, എന്റെ മൊട്ട കുഞ്ഞിനു ഇത്തിരി പച്ചരി കഞ്ഞിയുടെ വെള്ളം കൊടുക്കാനില്ല. ഒന്നും ഒന്നും ഇല്ല..ദാനമായി ഞങ്ങൾക്ക് കിട്ടുന്ന പണം മുടക്കരുതേ..കരഞ്ഞ് പറയുകയാണ്‌.ദുരന്തം ഒരു നാടിനേ മുഴുവൻ തരിപ്പണമാക്കിയ ചെങ്ങന്നൂരിലേ ദുരിതാശ്വാസ ക്യാമ്പിലൂടെ കർമ്മ ന്യൂസ്…

ജനങ്ങൾ രാഷ്ട്രീയവും മതവും ഇല്ലാതെ മോദിയോട് കൈ കൂപ്പുന്നു. കരഞ്ഞു പറയുന്നു. ഒരു വീട്ടമ്മ പറയുന്നു ഭിക്ഷ ലഭിക്കുന്നത് മുടക്കരുതേ പ്രിയപ്പെട്ട പ്രധാനമന്ത്രി..ഞങ്ങൾക്ക് ഒന്നും ഇല്ല. സ്ത്രീകളും കുട്ടികളും കരയുകയാണ്‌. ജീവിതവും എല്ലാം നശിച്ചു. ആരിത് പുനർ നിർമ്മിക്കും? റോഡും പാലവും കെട്ടിയാൽ ജനങ്ങൾക്ക് പരിഹാരമാകില്ല. ഈ കണ്ണിൽ നിന്നും ഒഴുകുന്ന വിലാപങ്ങളുടെ ചുടു നീരുകൾ എന്നേക്കുമായി തുടയ്ക്കണം. അവരുടെ ഈ കരയുന്ന മുഖങ്ങളിൽ ഒരു ചെറു പുഞ്ചിരി കാണണം. ഒരു ക്യാമ്പിൽ നിന്നും മോദിയുടെ നെഞ്ചിലേക്ക് ഒരു അന്തേവാസി ചോദിക്കുന്നു. ഞങ്ങൾ മനുഷ്യരല്ലേ..മോദി സാർ. ഞങ്ങളേ ഒരു മനുഷ്യരായി കണ്ടുകൂടീ..കൊച്ചിയിൽ വന്നിട്ട് വെള്ളപൊക്കം കണ്ടിട്ട് അത് പുഴയെന്ന് പറഞ്ഞ് തിരിച്ച് പോയ താങ്കൾ ഒരു മനുഷ്യനാണോ? ഞങ്ങൾക്ക് ലഭിക്കുന്ന സഹായം മുടക്കുന്നത് എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്? വീഡിയോ കാണുക

Loading...

https://www.youtube.com/watch?v=Bx9SI10UBZE&feature=youtu.be