പ്രളയ ജനത്തിനു അരി കൊടുത്തില്ല, ഇന്നോവാ ക്രിസ്റ്റകള്‍ വാങ്ങി സര്‍ക്കാര്‍ ‘മിന്നിച്ചു’

പ്രളയദുരിതത്തില്‍ പെട്ടവര്‍ക്ക് പിണറായി സര്‍ക്കാര്‍ അടിയന്തരമായി നല്‍കാമെന്നു പറഞ്ഞ സൗജന്യ റേഷന്‍ പത്തു ദിവസം കഴിഞ്ഞിട്ടും ഇതുവരെ നല്‍കിയില്ല എന്ന് പരാതി ..പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ റേഷന്‍ സൗജന്യമായി നല്‍കാന്‍ മന്ത്രി സഭ തീരുമാനമെടുത്തിട്ട് ഇന്നേയ്ക്ക് 10 ദിവസം കഴിഞ്ഞു. എന്നാല്‍ സൗജന്യ റേഷന്‍ ഇതുവരെ തുടങ്ങിയിട്ടില്ല. പ്രളയം ബാധിച്ചതെവിടെയൊക്കെയാണ് എന്ന് കണക്കാക്കാന്‍ കാലതാമസം ഉള്ളതുകൊണ്ടാണ് അരി വിതരണം വൈകുന്നതെന്നാണ് സര്‍ക്കാര്‍ വാദം.. വീടും കുടിയും നഷ്ടപ്പെട്ട് ഉള്ള ഉപ ജീവന മാര്‍ഗം പോലും പോയ ഈ പാവങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം ഒപ്പിലും മര്യാദയ്ക്കുക്കു പ്രളയ ദുരിത നിധി വച്ച് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇത്തരത്തിലൊരു സര്‍ക്കാര്‍ സംവിധാനങ്ങള്‍ .. ഓരോ പഞ്ചായത്തും സപ്പ്‌ളൈകോയും മൊക്കെ വഴി അടിയന്തിരമായി വിതരണം ചെയേണ്ടതിനാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ വൈകിപ്പിക്കുന്നത് .

എന്താണ് സര്‍ക്കാരേ ഇത്തരത്തില്‍ പ്രളയത്തില്‍ പെട്ട വര്‍ക് നല്‍കേണ്ട അടിയന്റിറ അതും അടിസ്ഥാനപരമായ ആവശ്യം പോലും നല്‍കാന്‍ കഴിയാത്ത ഭരണകൂടം ഒരു നാടിന്റെ മഹാ ദുരന്തവും തോല്‍വിയും എന്ന് തന്നെയല്ലേ പറയേണ്ടത് ..ഓമനക്കുട്ടന്‍ പോലുള്ളവര്‍ ക്യാമ്പുകളിലെ ദുരന്തം സമൂഹത്തിനു മുന്നില്‍ തുറന്നു കാണിച്ചിട്ടും അടിയന്തരമയിയോ അത് പരിഹരിക്കാന്‍ പോലും തയാറാകാത്ത ഭരണകൂടം എന്തിനാണ് ജനങള്‍ക്ക് .. ബാക്കി എല്ലാ കാര്യങ്ങളിലും അതും പാര്‍ട്ടിക്കോ മുഖ്യനോ പാര്‍ട്ടി അണികള്‍ക്കോ കോക്കില്‍ കൊള്ളുന്ന കാര്യനഗളില്‍ മാത്രം അടിയന്തര ഇടപെടലുകള്‍ നടത്തിയാല്‍ മതിയോ എന്ന ചോദ്യവും ഉയരുന്നു ..വീണ്ടും മറ്റൊരു കാര്യം ..പ്രളയ പ്രതിസന്ധിക്കിടയിലും ഖജനാവിന് 45 ലക്ഷം മുടക്കി ഇന്നോവ ക്രിസ്റ്റ കാര്‍ സര്‍ക്കാര്‍ സ്വന്തമാക്കി .. പ്രളയ പ്രതിസന്ധി കാരണമുള്ള നിയന്ത്രണങ്ങള്‍ മറികടന്നാണ് ഇത്തരത്തിലുള്ള സര്‍ക്കാരിന്റെ പുതിയ ധൂര്‍ത്ത് ..പാവങ്ങളെ മുഴു പട്ടിണിയിലാക്കുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്ത് ഒരു കുറവുമില്ലാതെ നടക്കുന്നുണ്ട് .44.91.000 രൂപ വാഹനത്തിനായി ഈ മാസം 20 ന് അനുവദിചത്ത് ..ഈ ഇടയ്ക്കാണ് സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസര്‍ എന്ന തസ്തികയിലേക്ക് ഒരു ലക്ഷംരൂപയിലധികം മാസ ശമ്പളത്തില്‍ ഒരു അനാവശ്യ നിയമനം നടത്തിയത് ..

Loading...

പ്രളയബാധിതര്‍ക്ക് രണ്ടാഴ്ചത്തേയ്ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നായിരുന്നു മന്ത്രി സഭാ തീരുമാനം എന്നാല്‍ ഒരിടത്തും റേഷന്‍ വിതരണം ചെയ്യാന്‍ ഇതുവരെ തുടങ്ങിയില്ല. ജനങ്ങള്‍ അരി ചോദിച്ച് റേഷന്‍ കടകളിലെത്തുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് റേഷന്‍ വ്യാപാരികളുടെ പ്രതികരണം.
ഏതൊക്കെ മേഖലകളിലാണ് പ്രളയം ബാധിച്ചതെന്ന കണക്ക് അതത് ജില്ലാ കളക്ടര്‍മാര്‍ സര്‍ക്കാരിന് നല്‍കിയെങ്കിലും അത് അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് കലക്ട്റേറ്റുകളില്‍ ലഭിച്ചിട്ടില്ലത്രീ കഷ്ടം എന്നല്ലാതെ എന്താണ് പറയേണ്ടത് …