വാരി കോരികൊടുത്ത ഡല്‍ഹിക്ക് പണം ബാക്കി, കേരളത്തില്‍ ജനിക്കുന്ന കുഞ്ഞിനും മുക്കാല്‍ ലക്ഷം കടം

ജനങ്ങള്‍ക്ക് ഏറെ സൗജന്യവും ഇളവുകളും നല്കി വീണ്ടും അധികാരത്തില്‍ വന്ന കെജരിവാളിനോട് ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്. ഇങ്ങിനെ ഒക്കെ ഭരിക്കാന്‍ എവിടെ നിന്നാ പണം. വെള്ളവും, വൈദ്യുതിയും, സ്ത്രീകള്‍ക്ക് സൗജന്യ യാത്രയും, നിര്‍ദ്ധനര്‍ക്ക് സൗജന്യ ഗ്യാസും എല്ലാം നല്‍കി ഇങ്ങിനെ അടിച്ചു പൊളി ഭരണം നറ്റത്തുന്നതിനു കാശ് എവിടെ നിന്നാണ്.. കോടികളുടെ വികസന പദ്ധതികള്‍, ജനങ്ങള്‍ക്ക് വാരിക്കോരി സൗജന്യങ്ങള്‍… എല്ലാം നല്കുന്ന കെജരിവാള്‍ ഈ ചോദ്യം കഴിഞ്ഞ ഏഴ്‌ കൊല്ലമായി കേള്‍ക്കുന്നു. അന്നും ഇന്നും അദ്ദേഹം പറയുന്ന ഒരേ ഒരു ഉത്തരം..ഡല്‍ ഹിക്ക് പണം ധാരാളം ഉണ്ട്.

ഇത്ര വാരി കോരി എന്റെ ജനങ്ങള്‍ക്ക്ക്ക് നല്കിയിട്ടും ഞങ്ങള്‍ക്ക് പണം പിന്നെയും ബാക്കിയാണ്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇങ്ങിനെ ആകാം എന്നും കെജരിവാള്‍ പറയുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത്തരത്തില്‍ സൗജന്യങ്ങള്‍ ജനങ്ങള്‍ക്ക് നല്കി പണം ബാക്കി വയ്ക്കാം. ചെയ്യേണ്ടത് ഒന്നു മാത്രം. കൃത്യമായി നികുതികള്‍ പിരിക്കുക, സ്വന്തക്കാര്‍ക്കായി നികുതി ഇളവുകള്‍ കൊടുക്കാതിരിക്കുക. ഭരിക്കുന്നവരും ഉദ്യോഗസ്ഥരും ഒരു രൂപയുടെ പോലും അഴുമതി ചെയ്യാതിരിക്കുക..ഇതാണ് കെജരിവാളിന്റെ ഉത്തരം. കേരലമടക്കം ഈ മാതൃക പിന്‍ തുടര്‍ന്നാല്‍ മലയാളിക്കും സൗജന്യ വൈദ്യുതിയും, വെള്ളവും, ബസ് യാത്രയും, സബ്‌സിഡി കളും കൈ നിറയെ ലഭിക്കും.

Loading...

ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിനും ഡല്‍ഹി പോലെ ആകാന്‍ സാധിക്കുമെന്നും ജനത്തിന് സൗജന്യങ്ങള്‍ കൊടുക്കാന്‍ സാധിക്കുമെന്നും കെജ്രിവാള്‍ പറയുന്നു. അതിനായി അഴിമതിയും നികുതിയുടെ കുടിശികകളും ഒഴിവാക്കണം. നികുതി കയത്യമായി പിരിച്ചെടുക്കണം. കേരളത്തിലെ മുന്‍ മുഖ്യമന്ത്രിമാരിലും ഇപ്പോഴത്തെ മുഖ്യമന്ത്രിയിലും അഴിമതിയുടെ ദുരൂഹതകള്‍ കുമിഞ്ഞു കൂടി കിടക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ ഒന്നുമില്ലെന്ന് മാത്രമല്ല കാശുകൊടുക്കാതെ നിയമപ്രകാരമുള്ള ആനുകൂല്യം പോലും കിട്ടുന്നില്ല എന്നതാണ് യാഥാര്‍ത്യം. പോലിസ് സ്‌റ്റേഷനിലെ നീതിക്കുവരെ പരാതിക്കാരന്‍ പണം നല്‍കേണ്ട അവസ്ഥയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 24,000 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. ജീവനക്കാരുടെ പിഎഫ് ഫണ്ടും പ്രളയ ഫണ്ടും വരെ എടുത്ത് ഈ സര്‍ക്കാര്‍ ചിലവുകള്‍ നടത്തുന്നു. ലോക ബാങ്ക് പ്രളയ ബാധിതര്‍ക്കായി നല്‍കിയ 1700 കോടി രൂപ സര്‍ക്കാര്‍ ചിലവ് നടത്താനായി എടുത്തു പയോഗിച്ചു. മാത്രമല്ല കേരളത്തില്‍ ജനിച്ചുവീഴുന്ന ഒരു കുട്ടിക്കു പോലും മുക്കാല്‍ ലക്ഷം രൂപ കടം ഉണ്ട്. വെള്ളത്തിനും വൈദ്യുതിക്കും തീ വിലയാണ് കേരളത്തില്‍. എല്ലാ പൊതു സര്‍വീസു കള്‍ക്കും സര്‍വീസ് ചാര്‍ഡും പണവും നല്‍കേണ്ട അവസ്ഥയാണ്. വൈദ്യുതി നിരക്ക് ഈടാക്കുന്നത് കടുത്ത അരാജകത്വത്തില്‍ തന്നെയാണ്. സര്‍ക്കാര്‍ പണത്തിന്റെ മുക്കാല്‍ ഭാഗവും കരാറുകാരും ഉദ്യോഗസ്ഥരും കട്ടു മുക്കുന്നു. ഇങ്ങനെയാണ് കേരളത്തിന്റെ പണം തീരുന്നത്.