2 ദിവസം പണിമുടക്കിയ ജീവനക്കാർക്ക് വേതനം ഫ്രീ,തൊഴിലാളികളേ പറ്റിച്ചു,

ജനവരിയിൽ 2 ദിവസം പണിമുടക്കിയ എല്ലാ സർക്കാർ ജീവനക്കാർക്കും ശംബളം കിട്ടും. പണിയും മുടക്കി റോഡും തടഞ്ഞ് ബാങ്കിൽ കയറിയും അക്രമവും ഒക്കെ നടത്തിയ എല്ലാ സാറുമാർക്കും വേതനത്തിൽ കുറവുണ്ടാകില്ല. വേതനം നല്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.കേരളാ പുതുഭരണ രഹസ്യ വിഭാഗമാണ്‌ വിഞ്ജാപനമായി ഇറക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സർക്കാരിനു വേണ്ടി ഗവർണ്ണർ ആണ്‌ ഉത്തരവിറക്കിയത്. സർക്കാർ എന്ത് പറഞ്ഞാലും ആമേൻ പറയുന്ന സ്റ്റേറ്റ് ഗവർണ്ണർമാർക്ക് സ്വന്തമായ അധികാരം ഉപയോഗിക്കാൻ പലപ്പോഴും മുട്ട് കൂട്ടിയിടിക്കും. അതിനാൽ മലയാളികളായ 3.4 കോടി ജനങ്ങൾക്ക് മൂക്കത്ത് കൈവയ്ക്കാം. കേരള ഗവർണ്ണർ പണ്മുടക്കിയ എല്ലാ ജീവനക്കാർക്കും അത് ആകസ്മിക അവധിയായി പരിഗണിച്ച് കാശ് കൊടുക്കാൻ ഉത്തരവിറക്കിയിരിക്കുന്നു. ഈ വർഷം ജനവരി 8,9 തിയതികളിലാണ്‌ പണി മുടക്ക് നടന്നത്. സർക്കാർ ജീവനക്കാരും തൊഴിലാളികളും എല്ലാം പണി മുടക്കി. വാഹനം ഓടിയില്ല, തൊഴിലാളികളും കൂലി പണിക്കാരും ജോലി ചെയ്തില്ല. എന്നാൽ ഇപ്പോൾ ഇതാ സർക്കാർ ജീവനക്കാർക്ക് മാത്രം പണി മുടക്കിയ ദിവസത്തേ കാശ് കൊടുക്കുന്നു. ആകസ്മിക അവധി എന്നാൽ അതിന്റെ നിർവചനം പോലും എന്താണെന്ന് ഗവർണ്ണറും മുഖ്യമന്ത്രിയും പറയണം.

Loading...

അതായത് ഒന്നു കൂടി തെളിച്ച് പറയാം . ജനവരി 8,9 തിയതികളിൽ കേരളത്തിൽ സർക്കാർ ജീവനക്കാർ പണിമുടക്കിയിട്ടില്ല. അവർ ചുമ്മാ വീട്ടിൽ ഇരിക്കുകയായിരുന്നു. അതും ശംബളത്തോട് കൂടി.ശമ്പളമുള്ള അവധിയെടുക്കുകയാണ് ചെയ്തത്. നാണവും ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങിനെ പണി മുടക്കിയ ജീവനക്കാർക്ക് ശംബളം കൊടുക്കുന്നത് പരമ ദയനീയം തന്നെ. ശബളം കൊടുക്കുന്നവർക്ക് നാണം ഇല്ലെങ്കിൽ അത് ചുമ്മാതെ വീട്ടിൽ കുത്തിയിരുന്ന് വാങ്ങിക്കുന്ന ജീവനക്കാർക്ക് വേണം നാണം. അഭിമാനം ഉണ്ടേൽ ഒരു ജീവനക്കാരൻ എങ്കിലും പറയണം..ഞാൻ പണി മുടക്കിയതാണ്‌ എന്നും എനിക്ക് അധാർമികമായി ആ വേതനം വേണ്ടാ എന്നും. ഇതിനായിരുന്നോ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വാഹനങ്ങൾ ഓടിച്ചു ജീവിക്കുന്നവരും കൂലിപ്പണിക്കാരുമൊക്കെയാണ് വരുമാനനഷ്ടമെന്ന ത്യാഗം സഹിച്ച് സമരം ചെയ്തത്.സർക്കാർ ജീവ്നക്കാർ ഇങ്ങിനെ പണിമുടക്കിയ ദിവസത്തേ ശംബളം വാങ്ങി നാട്ടിലെ തൊഴിലാളി വർഗത്തിന്റെ സമരത്തെ പരിഹസിക്കരുത്.

കേരളത്തിലെ കരയുന്ന, ആത്മഹത്യാ വക്കിൽ നില്ക്കുന്ന പ്രളയ ബാധിയതരേ ഓർക്കുക. ചികിൽസക്ക് പണം ഇല്ലാതെ, വിദേശത്തേക്ക് പോയി ചികിൽസിച്ച് ജീവൻ രക്ഷിക്കാൻ ആകാതെ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്ന മലയാളിയേ മനസിൽ ഓർക്കുക. പണി മുടക്കിയ ജീവനക്കാർക്ക് വേതനം നല്കാൻ സ്റ്റേറ്റിന്റെ തലവനായ ഗവർണ്ണർ ഉത്തരവിട്ടത് അതിശയം തന്നെ. നമുക്ക് ഇങ്ങിനെ ഉള്ള ഒരു ഗവർണ്ണറേ അല്ല ആവശ്യം. സ്വന്തം അധികാരം കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കഴിവു തെളിയിച്ച ടി.എൻ.ശേഷനേ പോലുള്ളവരെ വേണം. ഗവർണ്ണർ പദവികൾ ശല്യമില്ലാതെ വിശ്രമിക്കാൻ ആകരുത്. വയസുകാലത്ത് റിട്ടയർ ചെയ്തവരുടെ കസേരയായി അത് മാറരുത്. ഗവർണ്ണർ അധികാരം ഉപയോഗിക്കണം. ഒരു ഗവർണ്ണറേ പോറ്റാൻ ഒരു സ്റ്റേറ്റ് ചിലവിടുന്നത് കോടാനു കോടികൾ ആണ്‌. എന്നിട്ട് അതിന്റെ ഒരു പ്രയോജനവും മറ്റും ജനങ്ങൾക്ക് കിട്ടുന്നുണ്ടോ? എന്തായാലും കേരള സർക്കാർ ഈ വിധത്തിൽ നാട്ടിൽ കമ്യൂണിസം നടപ്പാക്കുന്നത് ജനങ്ങളുടെ നികുതി പണം എടുത്താണ്‌. ഇതൊന്നുമായിരുന്നില്ല കമ്യൂണിസ്റ്റ് സർക്കാർ ചെയ്യേണ്ടിയിരുന്നത്. 2 ദിവസം ജോലി ചെയ്യാതെ സമരം നടത്തിയ ജീവനക്കാരുടെ വേതനം സാധാരണ ജനങ്ങൾക്ക് വിതരണം ചെയ്യണമായിരുന്നു. ഇങ്ങിനെ കമ്യൂണിസ്റ്റ് ചൈനയിൽ ജീവനക്കാർ പണിമുടക്കാറുണ്ടോ, ഇത്തരത്തിൽ ധാർമികത ഇല്ലാതെ വേതനം നല്കുന്നത് കമ്യൂണിസ്റ്റ് പ്രത്യ ശാസ്ത്രം പോലും സമ്മതിക്കുന്നില്ല.