ലോണ്‍ എടുത്ത് പുട്ടടിച്ചവര്‍ക്ക് ഖജനാവ് തുറന്ന് 306കോടി നല്കി, പ്രതിപക്ഷവും ഓഹരി പറ്റി

സര്‍ക്കാരിന്റെ പുതിയ നടപടിയും വിവാദത്തില്‍. 238 കോടി രൂപ റബ്‌കോയ്ക്ക് കേരള സര്‍ക്കാര്‍ കൊടുത്തത് യാതൊരു ഈടും ഉറപ്പും ഇല്ലാതെ. ഇതുമായി ബന്ധപ്പെട്ട് സഹകരണ മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രന്‍ ഒടുവില്‍ കുറ്റസമ്മതം നടത്തി. സിപിഎം നിയന്ത്രണത്തിലുള്ള റബ്‌കോ, സംസ്ഥാന സഹകരണ ബാങ്കിന് നല്‍കാനുള്ള 238 കോടിയുടെ കടം അടച്ചുതീര്‍ത്തത് ധാരണാപത്രം ഒപ്പിടാതെയെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. ഒരുവശത്ത് യാതൊരു ഉറപ്പും ഇല്ലാതെ സ്വന്തക്കാര്‍ക്കും സ്വന്തം സംഘങ്ങള്‍ക്കും പണം വാരി കോരി കൊടുക്കുകയാണ് സര്‍ക്കാര്‍. മറുവശത്ത് പ്രളയത്തില്‍ അകപ്പെട്ട കേരളത്തിനു സഹായം തേട് ജനങ്ങള്‍ക്ക് മുന്നിലും ലോകത്തിനു മുന്നിലും പിച്ച ചട്ടിയുമായി തെണ്ടുന്നു. ഇങ്ങനെ ഒക്കെ പാര്‍ട്ടി യുടെ സഹകറണ സംഘങ്ങള്‍ക്ക് 238 കോടി കൊടുക്കാന്‍ ഫണ്ട് ഉണ്ടേല്‍ പിന്നെ എന്തിനാണ് ജനങ്ങള്‍ പ്രളയ ഫണ്ടിലേക്ക് സഹായം നല്കുന്നത് എന്നൊരു ചോദ്യം സമൂഹത്തില്‍ നിന്നും ഉയരുന്നുണ്ട്.

റബ്‌കോ എന്ന സഹകരണ സംഘം സി.പി.എം കാര്‍ ഭരിച്ച് സി.പി.എംകാര്‍ക്ക് ജോലി കൊടുക്കാനുള്ള സംവിധാനമാണ്. മാത്രമല്ല 300 ലേറെ കോടി രൂപയുടെ ലോണ്‍ എടുത്തിട്ട് ആ പണം എന്തു ചെയ്തു. കടം വാങ്ങിയ പണം ബിസിനസില്‍ മുടക്കിയിട്ട് എന്തുകൊണ്ട് ബിസിനസ് വിജയിച്ചില്ല. കടത്തില്‍ ചില്ലി കാശ് പോലും അടക്കാതെ കിട്ടിയ പണം നഷ്ടത്തിലേക്ക് പോകാന്‍ കാരണക്കാര്‍ ആരൊക്കെ. അവരെ ഒക്കെ പിടിച്ച് അകത്താക്കിയാല്‍ കുടുങ്ങുന്നത് സി.പി.എമ്മിന്റെ അത്യുന്നതര്‍ ആയിരിക്കും. 238 കോടിയാണ് റബ്‌കോയ്ക്ക് ഒരു ഈടും ഇല്ലാതെ സര്‍കക്കാര്‍ കൊടുത്തത്.

Loading...

കടത്തില്‍ മുങ്ങിയ റബ്‌കോയ്ക്ക് ഈടില്ലാതെ ഇത്രയും പണം നല്‍കിയത് ശരിയായില്ലെന്നാണ് പലയിടത്തുനിന്നും ഉയരുന്ന വിമര്‍ശവം. മുങ്ങുന്ന കപ്പലില്‍ നിക്ഷേപിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും പലരും പറയുന്നുണ്ട്.

റബ്‌കോയുടെ 238 കോടി, റബ്ബര്‍മാര്‍ക്കിന്റെ41 കോടി, മാര്‍ക്കറ്റ് ഫെഡിന്റെ27 കോടി. സംസ്ഥാന സഹകരണ ബാങ്കിന് മൂന്ന് ഫെഡറേഷനുകളും നല്‍കാനുള്ള 306.75 കോടി രൂപയുമാണ്ഒരു കരാറും ഇല്ലാതെ ഖജനാവില്‍ നിന്നും കൊടുത്തത്. 238 കോടി സി.പി.എം സംഘത്തിനു എടുത്ത് കൊടുത്തപ്പോള്‍ കോണ്‍ഗ്രസിന്റെയും യു.ഡീഫിനെറ്റും വായടപ്പിക്കാനാണ് അവരുടെ സ്ഥാപനങ്ങളായ റബ്ബര്‍മാര്‍ക്കിന്41 കോടി, മാര്‍ക്കറ്റ് ഫെഡിന്27 കോടിയും കൊടുത്തത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതി നടന്നിട്ടും രമേശ് ചെന്നിത്തല അടക്കമുള്ള ഒരു പ്രതിപക്ഷ നേതാവും അനങ്ങുന്നില്ല. കാരണം അവര്‍ക്കും പണം കിട്ടി.

2018 ഡിസംബറിലാണ് ഇതുമായി ബന്ധപ്പെട്ട് ധാരനയായത്. എന്നാല്‍ അന്നൊന്നും ഖജനാവില്‍ ഇത്ര വലിയ തുക എടുത്തിട്ടില്ല. മാര്‍ച്ച ആയപ്പോഴേക്കും നികുതി വരുമാനം പരമാവധി സര്‍ക്കാര്‍ പിരിച്ചെടുത്തു. വ്യവസായികളില്‍ നിന്നും , കിട്ടാ കുടിശികയും എല്ലാം പിരിച്ചു. നടപടിയും ജയിലും ഒക്കെ കാട്ടി നികുതി കുടിശിക മാര്‍ച്ചില്‍ പിരിച്ചു. ഇതെല്ലാം ഡിസംബറില്‍ തീരുമാനിച്ച 306 കോടിയുടെ ഇടപാടിനായിരുന്നു. അതായത് മാര്‍ച്ചില്‍ സര്‍ക്കാരിനു നികുതി പിരിവില്‍ കുറച്ച് വരുമാനം വന്നപ്പോള്‍ അത് എടുത്ത് റബ്‌ക്കോയ്ക്കും മറ്റും നല്കി. പ്രളയം തകര്‍നിടത്ത് ഇന്നും വികസനവും ഒന്നും എത്താതെ കിടക്കവെയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഫണ്ട് നല്‍കിയത്.

ഡിസംബര്‍ 2018ല്‍ തീരുമാനിച്ച് മാര്‍ച്ച് 2019ല്‍ റബ്‌കോയുടെ 238 കോടി, റബ്ബര്‍മാര്‍ക്കിന്റെ41 കോടി, മാര്‍ക്കറ്റ് ഫെഡിന്റെ27 കോടി സര്‍ക്കാര്‍ വാരി കൊടുത്തപ്പോള്‍ മന്ത്രിസഭാ തീരുമാനം ഇല്ലായിരുന്നു. അതായത് കടലാസ് രേഖ പൊലും ഇല്ലാതെ ദ്‌സര്‍ക്കാര്‍ തീരുമാനം പോലും ഇല്ലാതെ 306 കോടി രൂപയുടെ വന്‍ അഴിമതിയാണ് നടന്നത്. പിന്നീട് ഓഗസ്റ്റ് രണ്ടാം വാരമാണിത് മന്ത്രി സഭ അംഗീകരിച്ചത്. രേഖയില്ല, ഉറപ്പില്ല, സര്‍ക്കാര്‍ തീരുമാനം ഇല്ല, മന്ത്രി സഭ അംഗീകരിച്ചിട്ടില്ല. എന്നിട്ടാണ് 306 കോടി രൂപ 3 സ്ഥാപങ്ങള്‍ക്ക് അവരുടെ ബാങ്ക് ലോണ്‍ അടക്കാന്‍ സര്‍ക്കാര്‍ കൊടുത്തത്.

പൊളിഞ്ഞ കമ്പിനികള്‍ക്കും, ബിസിനസിനും ആണ് സര്‍ക്കാര്‍ ഈ പണം കടം അടക്കാന്‍ കൊടുത്തത്. മാത്രമല്ല ബിസിനസിനല്ല പണം നല്‍കിയത്. കടം വീട്ടാനാണ്. അതിനാല്‍ തന്നെ ഈ 3 സ്ഥാപനത്തിലും സര്‍ക്കാര്‍ കൊടുത്ത പണം ഒരു മെച്ചവും ഉണ്ടാക്കില്ല. വന്‍ കടത്തിലായ റബ്‌കോക്കാണ് ഒരു വ്യവസ്ഥയും ഇല്ലാതെ കയ്യയച്ചുള്ള സര്‍ക്കാര്‍ സഹായം.പ്രളയം കയറി തകര്‍ന്ന് കേരളത്തില്‍ നടക്കുന്ന ഈ തീവെട്ടി കൊള്ളകള്‍ കാണാനും ചോദിക്കാനും ഒരു രാഷ്ട്രീയ പാര്‍ട്ടിയും പ്രതിപക്ഷവും പോലും ഇല്ല എന്നതും കേരളത്തിന്റെ ദുരന്തമാണ്.