തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാൻ പാടില്ല, അയ്യപ്പൻ നിത്യബ്രഹ്മചാരിയായതുകൊണ്ടാണ് യുവതികൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. യുവതികളുടെ സാന്നിധ്യം ബ്രഹ്മചര്യത്തിന്റെ പരിശുദ്ധി ഇല്ലാതാക്കുമെന്നും സംസ്ഥാന സർക്കാരിന്റെ സത്യവാംങ്മൂലത്തിൽ പറയുന്നു. അതുകൊണ്ട് നിലവിലെ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തരുതെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്.

സംസ്ഥാന സർക്കാരിന് ചീഫ് സെക്രട്ടറി ജിജി തോംസൺ നൽകിയ സത്യവാംങമൂലത്തിലാണ് ശബിമലയിൽ എന്തുകൊണ്ട് 10 മുതൽ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതെന്ന് വിശദമാക്കുന്നത്. നിത്യബ്രഹ്മണ്യചാരിയാണ് അയ്യപ്പൻ. നിത്യബ്രഹ്മചാരികൾ ആകുന്നതെങ്ങനെ, പാലിക്കേണ്ട നിഷ്ഠകൾ ഒക്കെ സത്യവാംങ്മൂലത്തിൽ വിശദീകരിക്കുന്നു. യുവതികൾ ശബരിമലയിലേക്ക് എത്തിയാൽ അയപ്പന്റെ ബ്രഹ്മചര്യത്തിന്റെ പരിശുദ്ധി നഷ്ടമാകും. അതുകൊണ്ട് നിലവിലെ അചാരാനുഷ്ഠാനങ്ങളിൽ മാറ്റംവരുത്തതെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്.

Loading...

affidavit

ഭരണഘടനയുടെ 25, 26 അനുഛേദനങ്ങളിൽ മതപരമായ വിശ്വാസങ്ങൾക്കുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ റിതു പ്രസാദ് ശർമ്മ കേസിലെ വിധിയിൽ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യംങ് ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്തുകൊണ് ശബരിമലയിൽ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കുന്നില്ല എന്നും, ഒരു വിഭാഗത്തിന് മാത്രം നിരോധനം ഏർപ്പെടുത്തുന്നത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും സുപ്രീംകോടതി പരാമർശം നടത്തുകയും ചെയ്തു.

ഈ കേസിൽ 2007ൽ അന്നത്തെ എൽ.ഡി.എഫ് സർക്കാർ നൽകിയ സത്യവാംങ്മൂലത്തിൽ ശബരിമലയിൽ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കുന്നതിൽ വിരോധമില്ലെന്നാണ് അറിയിച്ചത്. ശബരിമലയിൽ പത്തിനും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കാമെന്നുകാട്ടി 2008ൽ അന്നത്തെ എൽ.ഡി.എഫ്. സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഒരേ മതത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നാണ് അതിൽ വ്യക്തമാക്കിയത്. ആ സത്യവാങ്മൂലം പിൻവലിച്ചാണ് പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്. നിലവിലെ ആചാരനുഷ്ടാനങ്ങൾ ലംഘിച്ച് മുന്നോട്ടുപോകാൻ ആകില്ല എന്ന് വ്യക്തമാക്കുന്ന യു.ഡി.എഫ് സർക്കാരിൻറെ സത്യവാങ്മൂലം തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും.