ആരോ​ഗ്യരം​ഗത്തെ ​ഗുണനിലവാരം; കേരളത്തിന് രണ്ട് ദേശീയ അവാർഡുകൾ

തിരുവനന്തപുരം: കേരളത്തിന്റെ ആരോ​ഗ്യരം​ഗത്തിന് രണ്ട് അവാർഡുകൾ ലഭിച്ചു. രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചതായാണ് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചത്. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ഏറ്റവും കൂടുതൽ കരസ്ഥമാക്കിയ സംസ്ഥാനങ്ങളിലാണ് കേരളത്തിന് രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചത്. ലോക രോഗീസുരക്ഷാ ദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ ഇക്കാര്യമറിയിച്ചത്.

കൊവിഡ് കാലത്തും കേരളം നടത്തുന്ന വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇതെന്ന് മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് വ്യക്തമാക്കി.ദേശീയ തലത്തിൽ നാഷണൽ എൻക്യുഎഎസ് അംഗീകാരം ലഭിച്ച നഗര പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനത്തും പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തിൽ റണ്ണർ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു. 93 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രമുള്ളതിൽ ഇതുവരെ 33 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും 849 പ്രാഥമിക ആരോഗ്യ കേന്ദ്രമുള്ളതിൽ ഇതുവരെ 78 പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനുമാണ് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.
buy windows 10 home

Loading...