മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മഴയുടെ ശക്തി കൂടുന്നു

എറണാകുളം ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താല്‍കാലികമായി നിര്‍ത്തിവെച്ചു. എറണാകുളം- ആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കി. റോഡുകളിൽ ജലനിരപ്പ് ഉയരുന്നു. കലൂര്‍ സബ് സ്‌റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

ബസുകള്‍ മാത്രമാണ് പലയിടത്തും റോഡുകളിലൂടെ സഞ്ചരിക്കുന്നത്. എം.ജി. റോഡിലെ പലകടകളിലും വെള്ളം കയറി. ഞായറാഴ്ച വൈകീട്ട് മുതലാണ് എറണാകുളം ജില്ലയില്‍ ശക്തമായ മഴ തുടങ്ങിയത്. മഴ ശക്തമായി തുടരുന്നത് ഉപതിരഞ്ഞെടുപ്പിലെ പോളിങിനെയും ബാധിച്ചിട്ടുണ്ട്.