സം​സ്ഥാ​ന​ത്ത് 13 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് 13 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. പാ​ല​ക്കാ​ട്ട് 10, തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്നും ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി​യാ​ണ് പു​തു​താ​യി നി​ശ്ച​യി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 81 ആ​യി. തിരുവനന്തപുരത്തെ കുളത്തൂർ, നാവായിക്കുളം, നെല്ലനാട് (വെഞ്ഞാറമ്മൂട് ) എന്നിവയാണ് ഹോട്ട്‍സ്‍പോട്ടുകള്‍. ഹോട്ട്‍സ്‍പോട്ട് മേഖലകളില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓഫീസുകള്‍ മാത്രമായിരിക്കും തുറക്കുക. അതേസമയം സംസ്ഥാനത്ത് ഇന്ന് 40 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ ഇതുവരെ രോഗബാധിതരുടെ എണ്ണം 1004 ആയി. വിദേശങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 173 ആയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ. ഇതിൽ 16 പേര്‍ മഹാരാഷ്ട്രയിൽ നിന്ന് വന്നവരാണ്. തമിഴ്നാട്ടിൽ നിന്ന് വന്നത് 5 പേർ. തെലങ്കാനയിൽ നിന്നും 1, ദില്ലി 3, കർണാടക, ദില്ലി, ആന്ധ്രാപ്രദേശ് എന്നിവടങ്ങളില്‍ നിന്ന് ഓരോരുത്തർ വീതം.

Loading...

സമ്പർക്കത്തിലൂടെ 3 പേർ. ആകെ ഇതുവരെ രോഗബാധിതരുടെ എണ്ണം 1004 ആയി. വിദേശങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 173 ആയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് വേദനാജനകമാണെന്നും മുഖ്യമന്ത്രി. അവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും മുഖ്യമന്ത്രി.