കൊച്ചി: അന്യസസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഗാര്‍ഹികതൊഴിലാളികള്‍ ആയിരുന്നു ഇതുവരെ എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ കേരളത്തിലെ ലൈംഗീക തൊഴിലിന്റെ സാധ്യത മനസ്സിലാക്കി ഇപ്പോള്‍ പശ്ചിമബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് യുവതികളെ ലൈംഗീക മാഫിയകള്‍ ഇറക്കുമതി ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇവരുടെ കേരളത്തിലെ പല തൊഴിലാളിക്യാമ്പുകളും വേശ്യാലങ്ങളായി മാറിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് 9 വയസ്സ് മുതല്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് കേരളത്തിലെ പുരുഷന്മാര്‍ക്ക് കാഴ്ചവയ്ക്കാനായി കടത്തിക്കൊണ്ടുവരുന്നത്.
എറണാകുളം ജില്ലയില്‍ തന്നെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ പലതും ഇതിനോടകം പെണ്‍വാണിഭ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. ക്യാമ്പുകളില്‍ താമസിക്കുന്ന പുരുഷന്മാരുടെ ഭാര്യയെന്നോ സഹോദരിയെന്നോ ആണ് ഇവരെ പരിചയപ്പെടുത്തുന്നത്. ഒന്നിലധികം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റും പുരുഷന്മാരും സ്ത്രീകളും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ബന്ധുക്കളാണെന്ന് തിരിച്ചറിയല്‍ കാര്‍ഡ് വഴി സ്ഥാപിക്കാനും കഴിയുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
നഗരത്തിലെ ചില വന്‍കിട ഹോട്ടലുകളും റിസോര്‍ട്ടുകളും ഫഌറ്റുകളും കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന മലയാളി സംഘങ്ങള്‍ക്ക് പെണ്‍കുട്ടികളെ വിതരണം ചെയ്യുകയാണ് ഇവരുടെ പതിവ്. ചില നക്ഷത്ര വേശ്യാലയങ്ങളില്‍ അന്യസംസ്ഥാനക്കാരും രാജ്യക്കാരുമായ പെണ്‍കുട്ടികളെയാണ് ഉപയോഗിക്കുന്നത്.
നെടുമ്പാശേരി, ആലുവ, പശ്ചിമകൊച്ചി, എറണാകുളം നഗരം എന്നീ മേഖലകളിലാണ് പെണ്‍വാണിഭ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ നിന്ന് ഇത്തരമൊരു സംഘത്തെയാണ് പിടികൂടിയിരുന്നത്. ആലുവയില്‍ മാസങ്ങള്‍ക്കു മുമ്പ് പിടികൂടിയ സംഘത്തില്‍ വിദേശികളടക്കമുള്ള പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. നെടുമ്പാശേരിയില്‍ പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തില്‍ സീരിയല്‍ നടികളടക്കമുള്ളവര്‍ ഉണ്ടായിരുന്നതായാണ് വിവരം.
കേരളത്തിലേക്ക് പെണ്‍വാണിഭത്തിനായി പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളെ എത്തിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവര്‍ വഴി നിരവധി പെണ്‍കുട്ടികള്‍ നക്ഷത്രവേശ്യാലയങ്ങളില്‍ തടവില്‍ കഴിയുന്നുണ്ടെന്നും വ്യക്തമായി. ആലുവയില്‍ തടങ്കലില്‍ വച്ച് പീഡിപ്പിച്ച ബംഗ്ലാദേശുകാരി യുവതിയെ പോലീസ് രക്ഷപ്പെടുത്തിയിരുന്നു. ഇവിടെ നിന്ന് പിടിയിലായ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. വിദേശത്തു നിന്നും യുവതികളെ മനുഷ്യക്കടത്ത് വഴിയാണ് പലപ്പോഴും ഇന്ത്യയിലെത്തിക്കുന്നത്. വന്‍ നഗരങ്ങളില്‍ വലിയ പണക്കാര്‍ക്കാണ് ഇവരെ കാഴ്ചവയക്കുന്നത്.
ഒരു ദിവസം യുവതികളോടൊപ്പം കഴിയുന്നതിന് 25,000 രൂപ മുതല്‍ മുകളിലേക്ക് ഇവരില്‍ നിന്ന് ഈടാക്കും. പെണ്‍കുട്ടികളെ വെബ്കാബിലൂടേയും ലാപ് ടോപ്പിലെ ചിത്രങ്ങളിലൂടേയും ഇടപാടുകള്‍ക്ക് കാണിച്ചു കൊടുത്താണ് വിലപേശിയിരുന്നത്. ഇടപാട് ഉറപ്പിച്ചാല്‍ കാറില്‍ സ്ഥലത്ത് എത്തിച്ചു കൊടുക്കും. അല്ലെങ്കില്‍ കസ്റ്റമര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കും. ജോലിക്കെന്നു പറഞ്ഞാണ് വിദേശത്തു നിന്നും പെണ്‍കുട്ടികളെ കൊണ്ടുവരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ള വീടുകളിലെ പെണ്‍കുട്ടികളെയാണ് ഇങ്ങിനെ ഏജന്റുമാര്‍ വലവീശി പിടിക്കുന്നത്.
എന്നാല്‍ ആലുവ കേസ് അട്ടിമറിക്കപ്പെട്ടതോടെ ഇതു സംബന്ധിച്ചുള്ള തുടരന്വേഷണവും നിലച്ചു. കേസന്വേഷിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥരെ വ്യാപകമായി സ്ഥലം മാറ്റുകയും ചെയ്തു. പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ് ഉള്‍പ്പടെയുള്ള തെളിവുകള്‍ എവിടെയുണ്ടെന്ന് പോലും ഇപ്പോഴറിവില്ല. 14 ദിവസം പെണ്‍കുട്ടിയെ എറണാകുളത്ത് താമസിപ്പിച്ച ശേഷം കേസ് എങ്ങുമെത്തുന്നതിനു മുമ്പു തന്നെ ബ്ംഗ്ലാദേശിലേക്ക് തിരിച്ചയച്ചു. പിടികൂടുമ്പോള്‍ പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന പണവും ആഭരണങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടുവെന്നും ആരോപണമുണ്ട്. കൊച്ചിയിലെ ചില ബ്യൂട്ടിപാര്‍ലറുകള്‍ കേന്ദ്രീകരിച്ചും പെണ്‍വാണിഭം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപക റെയ്ഡ് നടത്തി 13 പാര്‍ലറുകള്‍ അടപ്പിച്ചത് ഏതാനും മാസം മുമ്പാണ്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ രഹസ്യമായി നല്‍കിയ പരാതിയിലാണ് പെണ്‍വാണിഭത്തെപ്പറ്റി പോലീസിന് വിവരം ലഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ജോലിക്കെന്ന പേരില്‍ എത്തിച്ചു പെണ്‍വാണിഭം നടത്തുകയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. നഗരത്തിലെ അമ്പതോളം ബ്യൂട്ടി പാര്‍ലറുകള്‍ പോലീസിന്റെ നിരീക്ഷണത്തിലാണിപ്പോള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളെ ബ്യൂട്ടീഷന്‍ ജോലി പഠിപ്പിക്കാമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇടനിലക്കാര്‍ മുഖേന കടത്തിക്കൊണ്ടുവരുകയാണെന്ന് പോലീസ് പറഞ്ഞു.
കേരളത്തിലെ പുരുഷന്മാര്‍ക്ക് സ്ത്രീകളെ ലഭിക്കുന്നതിനുള്ള ദാരിദ്ര്യവും, സാമൂഹിക സാമ്പത്തിക വ്യവസ്ഥയും ലൈംഗീക തൊഴിലിന് പറ്റിയ അന്തരീക്ഷമാണ് സംജാതമാക്കുന്നതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.