സംസ്ഥാനത്ത് മദ്യത്തിനു വില കുറയും, കുപ്പിക്ക് 30 മുതൽ 100 രൂപവരെ നികുതി കുറച്ചു

മദ്യപാനികൾക്ക് ആശ്വാസം. സംസ്ഥാനത്ത് വില്ക്കുന്ന മദ്യത്തിനു വില കുറയും. മദ്യത്തിനു ഏർപ്പെടുത്തിയ അധിക നികുതി സംസ്ഥാന സർക്കാർ പിൻ വലിച്ചു. പ്രളയ ദുരിതാശ്വാസത്തിനായിട്ടായിരുന്നു അധിക നികുതി ചുമത്തിയത്.പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്താന്‍ മദ്യത്തിന് ഏര്‍പ്പെടുത്തിയ അധിക എക്സൈസ് തീരുവയിലൂടെ ലഭിച്ചത് 310 കോടി രൂപ. നൂറുദിവസംകൊണ്ട് 230 കോടിയാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. ലക്ഷ്യം കൈവരിച്ചതോടെ അധിക തീരുവ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ മദ്യവില 20 മുതല്‍ 60 രൂപവരെ കുറഞ്ഞു.ശനിയാഴ്ച മുതലാണ് പഴയ നിരക്ക് പുനഃസ്ഥാപിച്ചത്. ഓഗസ്റ്റിലാണ് മദ്യത്തിന് അര ശതമാനം മുതല്‍ മൂന്നരശതമാനം വരെ തീരുവ കൂട്ടാന്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി സര്‍ക്കാര്‍ സ്വീകരിച്ച പല മാര്‍ഗങ്ങളില്‍ ഒന്നായിരുന്നു ഇത്. വിലയുടെ അടിസ്ഥാനത്തില്‍ വിവിധ തട്ടുകളായി തിരിച്ചാണ് തീരുവ കൂട്ടിയത്. ഇതോടെ വില്പനനികുതിയും വര്‍ധിച്ചു.

പ്രതീക്ഷിച്ച് തുകയിലും അധികം മദ്യത്തിന്റെ അധിക നികുതിയിലൂടെ ലഭിച്ചിട്ടും വില കുറക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. എന്നാല്‍, മദ്യത്തിന്റെ വില കൂടുന്നത് വ്യാജമദ്യ ഉത്പാദനവും വിപണനവും വര്‍ധിക്കുമെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് റിപ്പോര്‍ട്ട് നല്‍കി. എക്സൈസിന്റെ ആവശ്യം അംഗീകരിച്ച് അധികതീരുവ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്

Top