മദ്യത്തിന് വിലകൂടും ; നികുതി കൂട്ടാൻ മന്ത്രിസഭ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ വിലയിൽ വർധനയുണ്ടാകും. മദ്യത്തിന്റെ വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ മന്ത്രിസഭ അനുമതി നൽകി. ഇതോടെ ടേണോവര്‍ ടാക്സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്തുകയാണ് ലക്ഷ്യം. ഒരു വര്‍ഷം ടേണോവര്‍ ടാക്സായി ലഭിച്ചിരുന്നത് 130 കോടിയാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഇക്കര്യം പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ടാണ് മന്ത്രിസഭ പരിഗണിച്ചത്.

അതേസമയം സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ലെന്ന് ബാർ ഉടമകളുടെ പരാതി. ടൂറിസം സീസൺ ആരംഭിച്ചതിനാൽ ഇത് തിരിച്ചടിയാകുമെന്നും ബാർ ഉടമകൾ. ‘ഒരു മാസമായിട്ട് യാതൊരു മദ്യവും വരുന്നില്ല. മുപ്പതിരണ്ട് ലക്ഷം രൂപ ലൈസൻസ് ഫീസ് മുൻകൂർ കൊടുത്തിട്ടാണ് ഈ കച്ചവടം നടത്തുന്നതെന്നും ബാർ ഉടമകൾ പറയുന്നു.

Loading...

ദിവസങ്ങൾക്ക് മുമ്പ് തന്നെ ഇത്തരത്തിൽ വില കുറഞ്ഞ മദ്യങ്ങൾ ലഭിക്കാനില്ല എന്ന തരത്തിൽ ചില വിവരങ്ങൾ പുറത്തു വന്നിട്ടുണ്ടായിരുന്നു. ആളുകൾ ഏറ്റവും കൂടുതൽ ചോദിക്കുന്നത് ഹണിബീ, എംസി പോലുള്ള വിലകുറഞ്ഞ മദ്യങ്ങളാണ്. ഇതൊന്നും തങ്ങൾക്ക് നൽകാൻ കഴിയാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളതെന്നും ബാർ ഉടമകൾ പറയുന്നു