കേരളത്തിൽ ഒരു വ്യക്തിക്ക് സർക്കാർ വക കടം മുക്കാൽ ലക്ഷം രൂപ

കേരളത്തിന്റെ പൊതു കടം 2.5 ലക്ഷം കോടി രൂപയായി ഉയർന്നിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ സംസ്ഥാന സർക്കാർ കേരളത്തിലെ പൊതു ജനങ്ങളുടെ തലയിൽ കെട്ടിവയ്ച്ചിരിക്കുന്ന കട ബാധ്യത 2,49,559.34 കോടി രൂപ.സംസ്ഥാനത്തേ നവ ജാത ശിശുവിന്റെ വരെ കണക്ക് കൂട്ടിയാൽ ഈ കടം വീതിച്ചാൽ ഒരു മലയാളിക്ക് 72,430.52 രൂപയാണ്‌ കട ബാധ്യത.

ഇത് മലയാളികൾ വീട്ട് ചിലവും, സ്വന്തം കാര്യവും നോക്കി അവർക്ക് വന്ന കടമല്ല. ഭരിച്ചവർ ഉണ്ടാക്കി വയ്ച്ച സംസ്ഥാനത്തിന്റെ പൊതു കടം ആണ്‌. ഇത്രയും വലിയ കടവുമായാണ്‌ ഒരു കുഞ്ഞ് പോലും കേരളത്തിലേക്ക് പിറന്നു വീഴുന്നത്. അതായത് ഓരോ പിറക്കുന്ന കുഞ്ഞിന്റെ തലയിൽ പോലും പിണറായി സർക്കാർ മുക്കാൽ ലക്ഷം രൂപ കടം കേറ്റി വയ്ച്ചിരിക്കുന്നു.

Loading...

കട ബാധ്യത ഇത്രയും റോകറ്റ് പോലെ കുതിച്ചത് ഈ സർക്കാരിന്റെ കാലത്തായിരുന്നു. ധനമന്ത്രി തോമസ് ഐസകിന്റെ സാമ്പത്തിക കണക്ക് കൂട്ടൽ വരുത്തിയ കടഭാരമാണിത്രയും. അതായത് 2016 മാർച്ച് 31 വരെ പൊതുകടം 1,09,730.97 കോടി രൂപയായിരുന്നു. ഇതുവരെ കേരളം ഭരിച്ച എല്ലാ സർക്കാരുകളും ചേർന്ന് ഉണ്ടാക്കി വയ്ച്ച കട ബാധ്യതയായിരുന്നു ഇത്രയും.

എന്നാൽ ഇപ്പോൾ 2016 മാർച്ച് 31 വരെ പൊതുകടം 1,09,730.97 കോടി രൂപയായിരുന്ന കടം പിണറായി സർക്കാർ 2.5 ലക്ഷം കോടിയിലേക്ക് എത്തിച്ചു. കേരളത്തിൽ ഇതുവരെ ഭരിച്ചവർ ഉണ്ടാക്കി വയ്ച്ച കടത്തിന്റെ 150 ഇരട്ടി പിണറായി സർക്കാർ 3 കൊല്ലം കൊണ്ട് ഉണ്ടാക്കിയിരിക്കുന്നു. കടം കേറ്റി മലയാളികളുടെ തല ഇത്രമാത്രം ഭാരം തൂങ്ങി ഇരിക്കുകയാണ്‌ എന്നും വ്യക്തം

2016 വരെ സംസ്ഥാനത്തേ ഒരു വ്യക്തിക്ക് സർക്കാർ വരുത്തിവയ്ച്ച കടം ആളോഹരി കടം 46,078 ആയിരുന്നു. ഇതാണ്‌ ഇപ്പോൾ 72,430 ആയി ഉയർന്നിരിക്കുന്നത്,അനിൽ അക്കരയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചതാണിത്.

സംസ്ഥാന സർക്കാരിന്റെ ഈ കട ബാധ്യത ഭാവി കേരളത്തിനും ഭാവിയിൽ കേരളം ഭരിക്കുന്നവർക്കും ഭാരമാകും. മാത്രമല്ല ഈ കടം മുഴുവൻ ജനങ്ങളുടെ തലയിൽ ഇന്നല്ലെങ്കിൽ നാളെ നികുതി ചുമത്തി വീട്ടേണ്ട അവസ്ഥയും വരും. അതായത് നികുതി പണം എടുത്ത് മാത്രമേ കടങ്ങൾ തിരിച്ചടക്കാൻ ആകൂ. ഭാവിയിൽ കേരളത്തിലെ ജനങ്ങളിലേക്ക് എത്തുന്നത് വൻ നികുതി ഭാരം തന്നെ ആയിരിക്കും എന്നും ഉറപ്പാണ്‌.

ഇതിനെല്ലാം പുറമേ കേരളത്തിലെ ഓരോ വ്യക്തിക്കും ബാങ്ക് ലോൺ, സ്വകാര്യ കടങ്ങൾ എല്ലാം വേറെയും ഉണ്ട്. അതായത് ഭരിക്കുന്നവർ ഉണ്ടാക്കി വയ്ക്കുന്ന കടത്തിന്റെയും വരുടെ ആഢബരത്തിന്റെയും ധൂർത്തിന്റെയും എല്ലാം ഭാരം മലയാളികളുടെ തലയിൽ തന്നെ മെല്ലെ മെല്ലെ വരികയാണ്‌. കടം കേറി മുടിയുന്ന കേരളത്തിന്റെ ബാധ്യത ഒരു സ്ളോ പോയിസൺ പോലെ ജനങ്ങളിലേക്ക് മെല്ലെ മെല്ലെയേ എത്തുകയും ഉള്ളു.

https://youtu.be/Zx1sFIX17WA