തിരുവനന്തപുരം: കേരളത്തിൽ കുരുക്കില്ലാതെ യാത്ര ചെയാം ഒരു റോഡ് വോണോ? വേണ്ടയോ? തർക്കങ്ങൾ മുറുകുന്നു. ദേശീയപാത 17 ഉം 47 ഉം 45 മീറ്റര്‍ വീതിയില്‍ പണിയുമെനും ഇനി ചർച്ചയില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ പലയിടത്തും എതിർപ്പുകൾ ഉയരുന്നു. ഇതുവരെ പാതയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ച കോൺഗ്രസ് ഇപ്പോൾ നയപരമായ ചുവട് മാറ്റം നടത്തികഴിഞ്ഞു. പല നേതാക്കളും പിണറായിക്കെതിരെ പ്രസ്താവനകൾ ഇറക്കി. പാത 45 മീറ്റർ ആക്കുമെന്നും ഇനി ചർച്ചയില്ലെന്നും നിർമ്മാണമാണ്‌ വരുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. വ്യക്തിയുടെ താല്പര്യവും, നാടിന്റെ താല്പര്യവും ഏറ്റുമുട്ടുമ്പോൾ നാടിന്റെ താല്പര്യത്തിനും വ്യക്തി താല്പര്യവും കുടുംബ താല്പര്യവും ഏറ്റുമുട്ടുപോൾ കുടുംബ താല്പര്യവുമാണ്‌ ജയിക്കേണ്ടതെന്നും പിണറായി പറഞ്ഞിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ ഇനി പിന്നോട്ടില്ലെനും എതിർപ്പുകളല്ല, ഭൂമി നല്കുനവരുടെ പുനരധിവാസവും, അവരുടെ മാനുഷിക വിഷയങ്ങളുമാണ്‌ സർക്കാരിന്റെ മുന്നിലെന്നും പിണറായി ആവർത്തിക്കുന്നു. ഭൂമി നല്കുമ്പോൾ അവരെയെല്ലാം മാന്യമായ പാക്കേജോടെ പുനരധിവസിപ്പിക്കും. എതിർപ്പുകൾക്ക് പിറകേ പോയി ചർച്ചകൾ നടത്തിയാൽ പരിഹരിക്കേണ്ട വിഷയം ബാക്കിയാകുമെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുന്നു.

Loading...

പിണറായി വിജയനെ കൊണ്ട് സുഗമമായി ദേശീയ പാത പണിയിപ്പിക്കെല്ലെന്ന് വരെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി കഴിഞ്ഞു. പിണറായിയുടേ വികസന നയം ഫാസിസ്റ്റ് ശൈലിയിലാണെന്ന് വി.എസ് സുധീരൻ പറഞ്ഞു. കോൺഗ്രസിന്റെ പിന്തുണ ഉറപ്പായതോടെ പലയിടത്തും ദേശീയ പാത സമര സമിത് സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. ഭൂമി നല്കില്ലെന്നും, മരിച്ചാലും ഇറങ്ങില്ലെന്നും ചൂണ്ടിക്കാടി പലയിടത്തും ബാനറുകളും സ്ഥാപിച്ചു. സമര സമിതി നാളെ തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. ഇതോടെ ദേശീയ പാത വികസനം സംഘർഷത്തിലേക്ക് പോകും എന്ന് ഉറപ്പായി കഴിഞ്ഞു. എന്നാൽ യു.ഡി.എഫിലെ ലീഗ് പിണറായിക്ക് അനുകൂല നിലപാടാണ്‌ സ്വീകരിച്ചത്. സർവ്വ കക്ഷി യോഗത്തിൽ പാതയുടെ വീതി 45 മീറ്റർ ആക്കാമെന്ന് തീരുമാനിച്ച ശേഷം ഇപ്പോൾ സമരക്കാരെ കുത്തി പൊക്കുകയാണ്‌ കോൺഗ്രസിലെ ചില നേതാക്കൾ. കോൺഗ്രസിലെ ചില യുവ നേതാക്കളും പരീസ്ഥിതി വാദികളും സജീവമായി സമരക്കാരോടൊപ്പം ഉണ്ട്.

കേരളത്തിലെ ജനസാന്ദ്രതയും മറ്റും കണക്കിലെടുത്താണ് വീതി 60 ല്‍ നിന്ന് 45 മീറ്ററായി കുറച്ച് നല്‍കാന്‍ ദേശീയപാത അതോറിറ്റി തയ്യാറായത്. 45 മീറ്റര്‍ എന്ന വീതി സര്‍വകക്ഷിയോഗവും അംഗീകരിച്ചിരുന്നു. എന്നാല്‍ സ്ഥലം വിട്ടുനല്‍കാന്‍ നാട്ടുകാര്‍ തയ്യാറാവാതെ വന്നതാണ് പ്രധാന പ്രശ്‌നം. മലബാര്‍ മേഖലയില്‍ പലയിടത്തും ദേശീയപാതയ്ക്ക് നിലവില്‍ പത്ത് മീറ്റര്‍ വീതിപോലുമില്ല. ഇരുപാതകളിലുമായി 610 കിലോമീറ്ററാണ് ഇനി വികസിപ്പിക്കാനുള്ളത്. ഇതില്‍ വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രമാണ് 30 മീറ്ററെങ്കിലും വീതിയുള്ളത്.വിപണിവില നല്‍കി സ്ഥലം ഏറ്റെടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരും കോടിക്കണക്കിന് രൂപ കണ്ടെത്തേണ്ടിവരും. ദേശീയപാത അതോറിറ്റി അവരുടെ മാനദണ്ഡപ്രകാരം കണക്കാക്കുന്ന വില ഇവിടെ പ്രായോഗികമാവില്ലെന്നതുതന്നെ കാരണം.

എന്നാൽ പിണറായിയുടെ ശക്തമായ നിലപാട് വന്നതോടെ സി.പി.എം പാർടിക്കുള്ളിൽ വി.എസ് അറ്റക്കമുള്ള നേതാക്കൾ ഉന്നയിച്ചിരുന്ന എതിർപ്പുകൾ ഇക്കാര്യത്തിൽ അപ്രത്യക്ഷമായി. എൽ.ഡി.എഫിനേ ഒരേ നിലപാടിലേക്ക് അച്ചടക്കത്തോടെ നയിക്കാൻ പിണരായിക്ക് ഈ വിഷയത്തിൽ സാധിച്ചിട്ടുണ്ട്.