എംയിംസ് വേണം; വീണ്ടും ആവശ്യം ഉന്നയിച്ച് കേരളം

തിരുവനന്തപുരം: കേരളത്തിന്റെ ദീർഘ നാളത്തെ ആവശ്യം എയിംസ് വീണ്ടും ആവശ്യപ്പെട്ട് കേരളം. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചർച്ച നടത്തി. ഗുജറാത്തിൽ നടന്ന സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ചാണ് കേന്ദ്രമന്ത്രിയെ കണ്ട് ചർച്ച നടത്തിയത്.കേരളത്തിന് എത്രയും വേഗം എംയിംസ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോടാവശ്യപ്പെട്ടു. ഇതിനുള്ള സ്ഥലം സജ്ജമാണെന്നും ഇതിന്റെ എല്ലാ വിശദാംശങ്ങളും കേന്ദ്രത്തിന് സമർപ്പിച്ചതായും കൂടിക്കാഴ്ചയിൽ അറിയിച്ചു. സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ഫണ്ട് അനുവദിക്കണം. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതും കേന്ദ്രമന്ത്രി സംസ്ഥാനത്ത് എത്തിയപ്പോൾ ആവശ്യപ്പെട്ടതുമായ കാര്യങ്ങൾ മന്ത്രി വീണാ ജോർജ് കേന്ദ്രമന്ത്രിയെ ഓർമ്മിപ്പിച്ചു. ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.