കേരള അസോസിയേഷന്‍ ഓഫ് ഡാലസ് കേരള നൈറ്റ് മെയ് 16-ന്

ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസ് എല്ലാവര്‍ഷവും നടത്തിവരാറുള്ള കേരള നൈറ്റ് ഈ വര്‍ഷം മെയ് 16-ന് നടത്തുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കരോട്ടണ്‍ ഡോവ് ക്രീക്കിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6 മണിക്ക് പരിപാടികള്‍ ആരംഭിക്കും. ഒരുഡോളര്‍ പ്രവേശന ഫീസായി നിശ്ചയിച്ചിട്ടുണ്ട്. കേരള നൈറ്റില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രണ്ടില്‍ കൂടുതല്‍ ഇനങ്ങള്‍ അനുവദിക്കുകയില്ലെന്നും താല്പര്യമുള്ളവര്‍ മെയ് 5-നു മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു. ഡാലസ് ഫോര്‍ട്ട്‌വര്‍ത്തിലെ വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദി ഒരുക്കുക എന്നതാണ് കേരള നൈറ്റ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. രജിസ്ട്രേഷനായി ബാബു കണ്ടോത്തിനെ 469 463-6869 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സെക്രട്ടറി റോയി കൊടുവത്ത് അറിയിച്ചു.